Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്മാരക നിർമാണ വാർഷികം...

സ്മാരക നിർമാണ വാർഷികം ആ​േഘാഷിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് 1818ൽ പണിതീർത്ത സ്മാരകത്തി​െൻറ നിർമാണവാർഷികം ആലോഷിച്ചു. കൊച്ചി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പീറ്റർ ചടയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എജുക്കേഷനൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, സ്കൂൾ മാനേജർ ഫാ. ജോപ്പൻ അണ്ടിശ്ശേരി, പ്രിൻസിപ്പൽ എേഡ്വഡ് ഫ്രാൻസിസ്, പ്രധാനാധ്യാപികമാരായ ടി.പി. സോഫിയ, ഡെൻസി മാത്യു, പി.ടി.എ പ്രസിഡൻറ് ചന്ദ്രബാബു, പി.എം. സുബൈർ, ബോണി ഫെസ് എന്നിവർ സംസാരിച്ചു. 'മതേതരത്വവും ഇന്ത്യൻ ജനാധിപത്യവും' സംവാദം മട്ടാഞ്ചേരി: തൊഴിലാളി നേതാവായിരുന്ന എ. റോക്സ് ഫെർണാണ്ടസ് അനുസ്മരണത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി കൊച്ചി മേഖല കൗൺസിൽ നേതൃത്വത്തിൽ 'മതേതരത്വവും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ഹനീഫ്, കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി സി.ഡി. നന്ദകുമാർ, മുൻ മേയർ കെ.ജെ. സോഹൻ, കൗൺസിലർ ഷീബലാൽ, എം. ഉമ്മർ, സക്കറിയ ഫെർണാണ്ടസ്, പി.കെ. ഷിഫാസ്, കെ.എം. അബ്ദുല്ല, ഇ.പി. സതീശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി എം.ഡി ആൻറണി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story