Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:34 PM IST Updated On
date_range 3 July 2017 2:34 PM ISTസമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധർമം ^കുര്യൻ ജോസഫ്
text_fieldsbookmark_border
സമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധർമം -കുര്യൻ ജോസഫ് കൊച്ചി: സമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധർമമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. സത്യദീപം മാസികയുടെ നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനം കലൂർ റിന്യൂവൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. യഥാർഥ വസ്തുതകൾ ലോകത്തെ അറിയിക്കുന്ന ദൗത്യം കൃത്യമായി ഇന്നത്തെ മാധ്യമങ്ങൾ ചെയ്യുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. വാർത്ത സ്വന്തം പക്ഷത്തുനിന്ന് മാത്രം റിപ്പോർട്ട് ചെയ്യുന്നവർ നേരിനെ പലപ്പോഴും വികലമായി ചിത്രീകരിക്കുന്നു. ഇതുമൂലം മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ഇടിവ് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. വാർത്തകളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നവർ മാധ്യമലോകത്ത് അപൂർവമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോ മലബാർ സഭ മേജർ ആർച്ച്് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ആർച്ച് ബിഷപ് സൂസപാക്യം, ബിഷപ് ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് ഡോ. പോൾ തേലക്കാട്ട് സംസാരിച്ചു. നവതി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ ആർ. സാംബനും ഷാജി മാലിപ്പാറയ്ക്കും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story