Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:33 PM IST Updated On
date_range 3 July 2017 2:33 PM ISTഓടിക്കൊണ്ടിരിക്കവെ ടയർ പൊട്ടി ജീപ്പ് ഓട്ടോയിലിടിച്ചു
text_fieldsbookmark_border
നെട്ടൂർ: വൈറ്റില-അരൂർ ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിനു സമീപം ടയർ പൊട്ടിയ ജീപ്പ് ഓട്ടോയിലിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം. ചക്കരപ്പറമ്പ് സ്വദേശി സിയാദും കുടുംബവും ഓട്ടോയിൽ അരൂർ ഭാഗത്തേക്ക് സഞ്ചരിക്കവെ പിന്നിൽ വരുകയായിരുന്ന ജീപ്പിെൻറ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച ശേഷം മീഡിയൻ കടന്ന് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ഓട്ടോയും റോഡരികിലെ മീഡിയൻ കടന്ന് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നത് യാത്രക്കാർക്ക് തുണയായി. നിസ്സാര പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും സിയാദിെൻറ മാതാവിനെയും വൈറ്റില വെൽകെയർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story