Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:31 PM IST Updated On
date_range 3 July 2017 2:31 PM ISTആയുർവേദ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
കോതമംഗലം: നഗരസഭയുടെയും ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ വലിയപാറ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. റെജി ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് അമ്പാട്ട്, സോജൻ മണിയിരിക്കൽ, ശാലിനി മുരളി, പി.ആർ. ഉണ്ണികൃഷ്ണൻ, ഹരി എൻ. വൃന്ദാവൻ എന്നിവർ സംസാരിച്ചു. ഡോ. ആമൃത ആർ. നായർ ക്ലാസെടുത്തു. ഭവന നിർമാണ ധനസഹായം: ആദ്യഗഡു വിതരണം കോതമംഗലം: പി.എം.ആർ.വൈ പദ്ധതിയിൽ നഗരസഭയിൽനിന്ന് ഭവന നിർമാണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ധനസഹായത്തിെൻറ ആദ്യഗഡു വിതരണം നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു നിർവഹിച്ചു. വൈസ് ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. ഷമീർ പനയ്ക്കൻ, ടിന മാത്യു, റെജി ജോസ്, ജോർജ് അമ്പാട്ട്, ജാൻസി മാത്യു, ഭാനുമതി രാജു, കെ.എ. നൗഷാദ്, കെ.വി. തോമസ് എന്നിവർ സംസാരിച്ചു. 468 ഗുണഭോക്താക്കളിൽ 180 പേർക്കാണ് ഒന്നാം ഘട്ട ധനസഹായം നൽകിയത്. ജനസമ്പർക്ക പരിപാടി നാളെ കോതമംഗലം: ജില്ല ഭരണകൂടം സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടി ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ കോതമംഗലം ലയൺസ് ക്ലബ് ഹാളിൽ നടക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അേപക്ഷകൾക്ക് കലക്ടറുടെ നേതൃത്വത്തിൽ തീർപ്പുകൽപിക്കും. ചികിത്സ ധനസഹായം, റേഷൻ കാർഡ് ബി.പി.എൽ ആക്കി മാറ്റൽ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story