Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:29 PM IST Updated On
date_range 3 July 2017 2:29 PM ISTp7bakiരാമക്ഷേത്രത്തിന് സമ്മർദം ശക്തമാക്കാൻ സന്യാസിമാർ
text_fieldsbookmark_border
രാമക്ഷേത്രത്തിന് സമ്മർദം ശക്തമാക്കാൻ സന്യാസിമാർ ജൂലൈ ഒമ്പതിന് നടക്കുന്ന 'ഗുരുപൂർണിമ'യിൽ ക്ഷേത്രനിർമാണത്തിന് രൂപരേഖ തയാറാക്കും ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് സമ്മർദം ശക്തമാക്കാൻ സന്യാസിമാർ ഒരുങ്ങുന്നു. അടുത്തയാഴ്ച ഉത്തർപ്രദേശിലെ സീതാപൂരിൽ നടക്കുന്ന ഗുരുപൂർണിമ ചടങ്ങുകളിൽ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട നയരേഖക്ക് രൂപം നൽകും. ഉത്തർപ്രദേശിലെയും അയൽസംസ്ഥാനങ്ങളിലെയും വിവിധ അഖാഡകളിലെ സന്യാസിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയുടെ മുഖ്യഅജണ്ട രാമക്ഷേത്ര നിർമാണമായിരിക്കുമെന്ന് സംഗമവേദിയായ നാരദാനന്ദ ആശ്രമത്തിെൻറ മേധാവി സ്വാമി വിദ്യാചൈതന്യ മഹാരാജ് പറഞ്ഞു. ജൂലൈ ഒമ്പതിനാണ് ഗുരുപൂർണിമ. സന്യാസിമാർക്കുപുറമെ സാധാരണക്കാരെയും അണിനിരത്തിയാകും രാമക്ഷേത്ര നിർമാണപ്രചാരണം ശക്തമാക്കുക. 2019 ന് മുമ്പുതന്നെ നിർമാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും നേരേത്ത, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടന്ന ചർച്ചകെള സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഗുരുപൂർണിമക്കുശേഷം പ്രത്യേക രഥത്തിലേറി സംസ്ഥാനത്തെയും രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അയൽസംസ്ഥാനങ്ങളിലെയും വിവിധ ആശ്രമങ്ങൾ സന്ദർശിച്ച് ക്ഷേത്രനിർമാണത്തിന് പിന്തുണ തേടും. ഋഷിയും (സന്യാസി) കൃഷിയും രാജ്യത്തിെൻറ സ്വത്താണെന്നും ഇവ രണ്ടും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാചൈതന്യ മഹാരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story