Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:28 PM IST Updated On
date_range 3 July 2017 2:28 PM ISTഅമ്മക്കിളിക്കൂട്
text_fieldsbookmark_border
എടത്തല: അൻവർ സാദത്ത് എം.എൽ.എയുടെ '' പദ്ധതിയുടെ എട്ടാമത്തെ വീടിെൻറ ശിലാസ്ഥാപന കർമം എടത്തല പഞ്ചായത്ത് 12ാം വാർഡിലെ കൈലാസ് നഗറിൽ നടന്നു. നടൻ ടിനി ടോം തറക്കല്ലിടൽ കർമം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പറേക്കാടൻ, ബ്ലോക്ക് അംഗം സ്വപ്ന ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സറീന, എം.പി.കുഞ്ഞുമുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു.യൂസുഫ്, ലീഗ് ദേശീയ കൗൺസിൽ അംഗം എം.കെ.എ ലത്തീഫ്, എടത്തല സഹകരണ ബാങ്ക് പ്രസിഡൻറ് ഷംസു കിഴക്കേടത്ത്, കെ.എൽ.ജോസ്, ഹസൈനാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. വിധവയായ കൈലാസ് നഗർ സ്വദേശി ബിന്ദുവിനാണ് അൻവർ സാദത്ത് എം.എൽ.എയുടെ പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story