Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 2:56 PM IST Updated On
date_range 2 July 2017 2:56 PM ISTപ്രതിഷ്ഠദിന മഹോത്സവം
text_fieldsbookmark_border
മൂവാറ്റുപുഴ: കുന്നയ്ക്കാൽ ആവണംകോട് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ ഞായറാഴ്ച നടക്കും. പുലർച്ചെ നാലിന് പള്ളിയുണർത്തൽ, തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, നെയ്യഭിഷേകം. മലർനിവേദ്യം എന്നിവയുണ്ടാകും. 6.30ന് ഉഷപൂജ. എട്ടിന് കലശപൂജ, 9.30ന് കലശാഭിഷേകം, 10.30ന് പ്രഭാഷണം 12ന് ഉച്ചപൂജ, 12.30ന് പ്രസാദ ഊട്ട്, വൈകീട്ട് അഞ്ചിന് നടതുറപ്പ്, 6.30ന് ദീപാരാധന ഏഴിന് തിരുവാതിരക്കളി അരങ്ങേറ്റം, 7.45ന് ഭജന, ഒമ്പതിന് അത്താഴപൂജ എന്നിവയും നടക്കും. 'മൂവാറ്റുപുഴയുടെ ചരിത്രം' പ്രകാശനം ചെയ്തു മൂവാറ്റുപുഴ: പി.എസ്. കരുണാകരൻ നായരും കെ.എം. ദിലീപും ചേർന്ന് രചിച്ച 'മൂവാറ്റുപുഴയുടെ ചരിത്ര പുസ്തകം' പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരന് പുസ്തകത്തിെൻറ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. വി. അരവിന്ദൻ പുസ്തകത്തെയും ജിനീഷ് ലാൽ രാജ് രചയിതാവിനെയും പരിചയപ്പെടുത്തി. കെ.എം. ദിലീപ് സ്വാഗതവും പ്രമോദ് കെ. തമ്പാൻ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ അജു ഫൗണ്ടേഷനാണ് പുസ്തകത്തിെൻറ പ്രസാധകർ. നൂറുവയസ്സ് പൂർത്തിയായ പി.എസ്. കരുണാകരൻ നായർ മൂവാറ്റുപുഴയിലെ അധ്യാപകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story