Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ^ജാഗ്രത മൂന്നാം...

ഇ^ജാഗ്രത മൂന്നാം ഘട്ടത്തിലേക്ക്, 10 സ്​കൂളുകൾക്ക് കമ്പ്യൂട്ടർ

text_fields
bookmark_border
ഇ-ജാഗ്രത മൂന്നാം ഘട്ടത്തിലേക്ക്, 10 സ്കൂളുകൾക്ക് കമ്പ്യൂട്ടർ കൊച്ചി: ടാറ്റ കൺസൽട്ടൻസി സർവിസസി​െൻറ സഹകരണത്തോടെ ജില്ല ഭരണകൂടം നടപ്പാക്കുന്ന ഇ-ജാഗ്രത ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ, ബോധവത്കരണ പദ്ധതി മൂന്നാംഘട്ടത്തിലേക്ക്. ജില്ലയിലെ സ്കൂളുകളിൽ ആരംഭിക്കുന്ന ഇ-ജാഗ്രത ലാബുകൾക്ക് കമ്പ്യൂട്ടറുകൾ നൽകുന്നതി​െൻറ ഉദ്ഘാടനം ആലുവ വിദ്യാഭ്യാസ ജില്ലയിലെ നൊച്ചിമ ഗവ. ഹൈസ്കൂളിൽ ജില്ല കലക്ടർ മുഹമ്മദ് വൈ.സഫീറുല്ല നിർവഹിച്ചു. മൂന്നാംഘട്ടത്തിന് തുടക്കമിട്ട് 10 സ്കൂളുകൾക്ക് 10 കമ്പ്യൂട്ടറുകൾ വീതമാണ് നൽകുന്നത്. ഐ.ടി അടിസ്ഥാന സൗകര്യത്തിൽ പിന്നിൽനിൽക്കുന്ന സ്കൂളുകളെയാണ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ കമ്പ്യൂട്ടറുകൾ നൽകുന്നതിനായി െതരഞ്ഞെടുത്തിരിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. കമ്പ്യൂട്ടറുകൾക്കുപുറമെ ഇൻറർനെറ്റ് കണക്ടിവിറ്റിയും സ്കൂളുകളിൽ ഉറപ്പാക്കും. സുരക്ഷിതവും കാര്യക്ഷമവുമായ ഇൻറർനെറ്റ് ഉപയോഗം സംബന്ധിച്ച് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് സ്കൂളുകളിലെ ലാബുകളിൽ പരിശീലനം നൽകാനും മൂന്നാംഘട്ടത്തിൽ ലക്ഷ്യമിടുന്നു. ഇൻറർനെറ്റ് ഉപയോഗത്തിൽ ശരിയായ പരിശീലനം വിദ്യാർഥികൾക്ക് ലഭിച്ചില്ലെങ്കിൽ ചൂഷകനോ ഇരയോ ആയിത്തീരാനുള്ള സാധ്യത ഏറെയാണ്. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഇൻറർനെറ്റ് പ്രാപ്തമാക്കാൻ പദ്ധതി വഴിയൊരുക്കും. സമൂഹമാധ്യമങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണെന്ന് കലക്ടർ വ്യക്തമാക്കി. ടാറ്റ കൺസൽട്ടൻസി സർവിസസ് വൈസ് പ്രസിഡൻറ് ദിനേശ് പി. തമ്പി, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ, വിദ്യാഭ്യാസ വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്, നൊച്ചിമ ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്. അനില, പി.ടി.എ പ്രസിഡൻറ് സേവ്യർ, ഇ--ജാഗ്രത േപ്രാഗ്രാം കോ-ഓഡിനേറ്റർ ദുർഗ എന്നിവരും സംസാരിച്ചു. നൊച്ചിമ ഗവ. ഹൈസ്കൂളിനുപുറമെ പാലക്കുഴ, അകനാട്, കടവൂർ, കല്ലിൽ, കുട്ടമ്പുഴ, ഓടക്കാലി, പിണവൂർകുടി, നെല്ലിക്കുഴി, ഞാറക്കൽ എന്നീ ഗവ. ഹൈസ്കൂളും ജില്ല കലക്ടറിൽനിന്ന് കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി. പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിൽ പുതിയ അക്കാദമിക വർഷത്തിൽ എട്ടാം ക്ലാസിലേക്ക് എത്തിയ വിദ്യാർഥികളെ ഉൾപ്പെടുത്തി 31നകം പരിശീലനം നൽകും. സ്കൂളുകളിലെ പുതിയ മാസ്റ്റർ െട്രയിനർമാരെ പരിശീലിപ്പിക്കുന്നതിന് ടി.സി.എസി​െൻറ ഇൻഫോപാർക്ക് കാമ്പസിൽ ക്ലാസുകൾ നടത്തും. എയ്ഡഡ് സ്കൂളിലെ മാസ്റ്റർ െട്രയിനർമാർക്കായുള്ള പരിശീലനം സെപ്റ്റംബർ 15നും ഒക്ടോബറിനുമിടയിൽ ടി.സി.എസിൽ നടത്തും. നവംബർ മുതൽ ജനുവരിവരെ പരിശീലനം ലഭിച്ച മാസ്റ്റർ െട്രയിനർമാർ അതത് സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ നിലവിലെ സിലബസിനു പുറമെ റോബോട്ടിക്സ്, ക്ലൗഡ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കലക്ടർ മുൻൈകെയടുത്ത് ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 101 ഗവ. ഹൈസ്കൂളുകളെയും രണ്ടാംഘട്ടത്തിൽ 175 എയ്ഡഡ് സ്കൂളുകളെയും ഉൾപ്പെടുത്തിയിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കിയത്. പരിശീലനം ലഭിച്ച വിദ്യാർഥികൾ മാസ്റ്റർ െട്രയിനർമാരായി അതത് സ്കൂളിലെ മറ്റു വിദ്യാർഥികളെ ബോധവത്കരിച്ചു. സ്കൂളുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇൻറർനെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബർ നിയമങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്കരണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയമലംഘനത്തി​െൻറ ഭവിഷ്യത്തുകൾ വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലെ ബോധവത്കരണ പരിപാടിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിൽ പൂർത്തിയാക്കിയത്. പട്ടികവർഗ വിദ്യാർഥികൾക്ക് അവാർഡ് കാക്കനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 2016--17 അധ്യയന വർഷം എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി/പി.ജി പരീക്ഷകളിൽ ഉന്നതവിജയം നേടി ആദ്യ പ്രാവശ്യം വിജയിച്ച പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് േപ്രാത്സാഹന അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇനിപറയുന്ന േഗ്രഡുകൾ നേടിയവരായിരിക്കണം: എസ്.എസ്.എൽ.സി- ആറ് ബി േഗ്രഡുകൾ, നാല് സി േഗ്രഡുകൾ, സി.ബി.എസ്.ഇ (10വേ) -3 ബി. രണ്ട് സി േഗ്രഡുകൾ, പ്ലസ് ടു -നാല് ബി. രണ്ട് സി േഗ്രഡുകൾ, ഡിഗ്രി -ഫസ്റ്റ് ക്ലാസ് (2.4 സി.ജി.പി.എ), പോസ്റ്റ് ഗ്രാേജ്വഷൻ- ഫസ്റ്റ് ക്ലാസ്. പേര് മേൽവിലാസം, ജാതി, പഠിച്ച സ്ഥാപനം, വിജയിച്ച പരീക്ഷ, രജിസ്റ്റർ നമ്പർ, നേടിയ മാർക്ക്/േഗ്രഡ്, ഫോൺ നമ്പർ എന്നിവ ഉൾക്കൊള്ളിച്ച് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി/പി.ജി സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വിദ്യാർഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടി​െൻറ പാസ് ബുക്കി​െൻറ ആദ്യത്തെ പേജി​െൻറ പകർപ്പ് എന്നിവ സഹിതം 31നുമുമ്പ് ൈട്രബൽ ഡവലപ്മ​െൻറ് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ, മൂവാറ്റുപുഴ എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾ പെരുമ്പാവൂർ/ ഇടമലയാർ ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസ്, ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസ് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0485-2814957.
Show Full Article
TAGS:LOCAL NEWS
Next Story