Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 9:16 AM GMT Updated On
date_range 2 July 2017 9:16 AM GMTസി.വി. പാപ്പച്ചൻ അവാർഡ് സജിത് പരമേശ്വരന്
text_fieldsbookmark_border
കൊച്ചി: എറണാകുളം പ്രസ്ക്ലബ് സ്ഥാപകനേതാവും മുൻ പ്രസിഡൻറുമായ സി.വി. പാപ്പച്ചെൻറ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് അവാർഡ് 'മംഗളം' പത്തനംതിട്ട ജില്ല ലേഖകൻ സജിത് പരമേശ്വരന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് തിങ്കളാഴ്ച പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വയലാർ രവി വിതരണം ചെയ്യും. 'കടലെടുക്കുന്ന കേരളം' ലേഖന പരമ്പരയാണ് അവാർഡിന് അർഹമായത്. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ. രവികുമാർ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ മെഹബൂബ്, സി.വി. പാപ്പച്ചെൻറ മകൻ സി.പി. മോഹനൻ എന്നിവർ സംബന്ധിച്ചു. ആറന്മുള പൂവത്തൂര്‍ വയക്കര കുടുംബാംഗമാണ് സജിത്. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചെങ്ങന്നൂര്‍ ആലാ ശ്രീനിലയത്തില്‍ ശ്രീലതയാണ് ഭാര്യ. മകള്‍: ഗംഗ.
Next Story