Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 9:13 AM GMT Updated On
date_range 2 July 2017 9:13 AM GMTതാനൂരിൽ നങ്കൂരമിട്ട വള്ളം ദുരൂഹ സാഹചര്യത്തിൽ തകർന്നു
text_fieldsbookmark_border
താനൂർ: ഹാർബർ പരിസരത്ത് നങ്കൂരമിട്ട അൽ അബാദ് വള്ളം ദുരൂഹ സാഹചര്യത്തിൽ തകർന്ന നിലയിൽ. ശനിയാഴ്ച പുലർച്ച കടലിൽ പോകാനെത്തിയ സംഘം ഹാർബറിെൻറ പടിഞ്ഞാറ് കരിങ്കൽ കെട്ടിനോട് ചേർന്ന് ബോട്ട് മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഹർബറിന് നടുവിൽ കെട്ടി നിർത്തിയ ബോട്ട് കടലാക്രമണത്തിൽ തകരാൻ ഇടയിെല്ലന്നും സംഭവത്തിൽ ദുരൂഹതയുണ്ടന്നും തൊഴിലാളികൾ പറഞ്ഞു. മത്സ്യ സഹകരണസംഘത്തിൽനിന്ന് വയ്പയെടുത്തും പണം കടം വാങ്ങിയുമാണ് വള്ളം കടലിലിറക്കിയത്. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. 45ഒാളം തൊഴിലാളികളാണ് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നത്. വള്ളം തകർന്നതോടെ കുടുംബങ്ങളും ആശങ്കയിലാണ്. ആർ.ഡി.ഒ, താഹസിൽദാർ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. താനൂർ പൊലീസ് കേസെടുത്തു. photo: tir MW8 താനൂർ ഹാർബർ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ തകർന്ന വള്ളം
Next Story