Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:16 PM IST Updated On
date_range 1 July 2017 3:16 PM ISTയന്ത്രകൈകൾ സജീവം; 'വരട്ടെ ആർ' പുനരുദ്ധാരണ പ്രവർത്തനം തുടരുന്നു
text_fieldsbookmark_border
ചെങ്ങന്നൂർ: കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് വിശ്രമത്തിലായിരുന്ന യന്ത്രകൈകൾ വീണ്ടും സജീവമായി. വരട്ടാർ പുനരുജ്ജീവനത്തിെൻറ ഭാഗമായി മഴുക്കീർ വഞ്ചിമൂട്ടിൽ കടവിൽ ബാർജ് ഘടിപ്പിച്ച എക്സ്കവേറ്റർ പണിക്കിറങ്ങി. വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന പായലും പുല്ലുകളും വള്ളിപ്പടർപ്പുകളുമാണ് യന്ത്രകൈകളുടെ സഹായത്താൽ നീക്കംചെയ്യുന്നത്. തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകൾ അതിരുകൾ പങ്കുവെക്കുന്ന തലയാർ, മഴുക്കീർ, വഞ്ചിമൂട്ടിൽകടവ് മുതൽ താഴേക്കാണ് പണി നടക്കുന്നത്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. കുറ്റിക്കാട്ടുപടിക്ക് സമീപത്തെ പള്ളത്ത് കടവിലും യന്ത്രസഹായത്തോടെ പുല്ലും പായലും നീക്കുന്ന ജോലി പുരോഗമിച്ചുവരുന്നു. അഡ്വ. പി.എസ്. ശ്രീധരൻപിള്ള വരട്ടാർ പുനരുജ്ജീവന പ്രവർത്തനത്തിന് 16,500 രൂപ നൽകുമെന്ന് പ്രവർത്തകരെ അറിയിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പ്രസന്ന സതീഷ്, വാർഡ് മെംബർ രാജലക്ഷ്മി, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആക്ടിങ് വൈസ് പ്രസിഡൻറ് മനു തെക്കേടത്ത്, പഞ്ചായത്ത് അംഗം ടി. ഗോപി, ശ്രീരാജ് ശ്രീവിലാസം, അക്ഷയ പമ്പ മിഷന്‍ കാര്യദര്‍ശി പ്രവീണ്‍ ശങ്കരമംഗലം, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ-തൊഴിലുറപ്പ് പ്രവർത്തകരും പുനരുജ്ജീവന പ്രവർത്തനത്തിൽ പങ്കെടുത്തു. സാമ്പത്തിക ക്രമക്കേട്; അന്വേഷണം വേണം -ബി.ജെ.പി ചാരുംമൂട്: ചുനക്കര സഹകരണസംഘത്തിെൻറ നേതൃത്വത്തിൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലെ സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ചുനക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ ജോയൻറ് രജിസ്ട്രാർ നടത്തിയ 2014--15 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ 6,75,614 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇേതതുടർന്നുണ്ടായ പരാതിയിൽ നീതി സ്റ്റോർ ഫാർമസിസ്റ്റിനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. അഴിമതി നടത്തിയവരെ അറസ്റ്റ്ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ശശിധരക്കുറുപ്പ് സാരംഗി അധ്യക്ഷത വഹിച്ചു.അനിൽ വള്ളികുന്നം, സതീഷ് ടി. പത്മനാഭൻ, ദിലീപ് കുമാർ, പി. രാമചന്ദ്രൻ, ശശിധരൻ നായർ, ദിവാകരൻ പിള്ള, സുരേഷ് ചുനക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story