Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:14 PM IST Updated On
date_range 1 July 2017 3:14 PM ISTആസ്പിന്‍വാള്‍ കമ്പനി ഇനി ചരിത്ര സമുച്ചയം; ഉത്തരവ് ഇറങ്ങി
text_fieldsbookmark_border
ആലപ്പുഴ: ലോക കയര്‍ വ്യവസായ ഭൂപടത്തില്‍ ഒന്നര നൂറ്റാണ്ടോളം ആലപ്പുഴയുടെ അഭിമാനമായി നിലകൊണ്ട ആസ്പിന്‍വാള്‍ കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. കമ്പനി ചരിത്ര സമുച്ചയമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിെൻറ തുടർനടപടിയായി ടൂറിസം വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ്) 100 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി ഡോ.തോമസ് െഎസക്കാണ് അവതരിപ്പിച്ചത്. ആലപ്പുഴയുടെ സവിശേഷ പാരമ്പര്യം വിളിച്ചോതുന്ന പ്രധാന സാംസ്കാരിക നിലമായി മാറുന്ന ആസ്പിവാൾ കമ്പനി വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ചരിത്ര സമുച്ചയമാക്കാനാണ് വിഭാവനം ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയിലെ കയര്‍ ഡിവിഷെൻറ പ്രവര്‍ത്തനം 2014 ൽ തൊഴിലാളികള്‍ക്ക് സ്വയംവിരമിക്കല്‍ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അവസാനിപ്പിച്ചിരിക്കുകയാണ്. ഫാക്ടറി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്ക് മാറ്റി. കോർപറേറ്റ് ഒാഫിസ് എറണാകുളം ഇടപ്പള്ളിയിലാണ്. ഒൗട്ട്സോഴ്സിങ് പ്രവർത്തനങ്ങളുമായി പേരിന് രണ്ടാളാണ് ആലപ്പുഴയിലുള്ളത്. അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ വെസ്റ്റ് വില്ലേജിെല ഒരു ഹെക്ടറും 34.65 ആറുമുള്ള സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ജില്ല കലക്ടറുമായി തുടർനടപടി സ്വീകരിക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു ജൂൺ 24ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇംഗ്ലീഷുകാരനായ ജോണ്‍ എച്ച്. ആസ്പിന്‍വാൾ 1867ലാണ് ആലപ്പുഴയില്‍ ആസ്പിന്‍വാള്‍ എന്ന പേരില്‍ കയര്‍ഫാക്ടറി സ്ഥാപിച്ചത്. അനിഷേധ്യമായ തൊഴിലാളി പോരാട്ടത്തിെൻറ വീരസമരസ്മരണകള്‍ ഇരമ്പുന്ന ചരിത്രസ്മാരകമാണ് ആസ്പിന്‍വാള്‍ കമ്പനി. പി. കൃഷ്ണപിള്ള പുന്നപ്ര--വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ആസ്പിന്‍വാള്‍ കമ്പനിയിലെത്തി തൊഴിലാളികളെ അഭിമുഖീകരിച്ചിരുന്നു. അന്ന് കമ്പനിയിലെ തൊഴിലാളിയായിരുന്നു വി.എസ്. അച്യുതാനന്ദൻ. തൊഴിലാളി ചൂഷണത്തിനെതിരെ 1946ല്‍ കയർ ഫാക്ടറി വര്‍ക്കേഴ്‌സ് യൂനിയന്‍ നടത്തിയ സമരത്തിലൂടെയാണ് വി.എസ് നേതൃനിരയിലേക്ക് ഉയർന്നത്. വി.ആർ. രാജമോഹൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story