Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:14 PM IST Updated On
date_range 1 July 2017 3:14 PM ISTപുരോഹിതെൻറ മരണം കൊലപാതകമെന്ന് സംശയം
text_fieldsbookmark_border
കുട്ടനാട്: സ്കോട്ട്ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വീണ്ടും മൃതദേഹ പരിശോധന നടത്തും. വ്യാഴാഴ്ച നടന്ന മൃതദേഹ പരിശോധനയില്‍ മരണകാരണം വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തുന്നത്. മരണം കൊലപാതകമെന്ന സൂചന നല്കി അന്വേഷണം സ്കോട്ട്ലന്‍ഡ് പൊലീസിലെ പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് സ്കോട്ട്ലന്‍ഡിലുള്ള സി.എം.ഐ. സഭാ പ്രതിനിധി ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് താമസ സ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ അകലെ കടല്ക്കരയില് ഫാ. മാര്‍ട്ടിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ഫാ. മാര്ട്ടിന് ഉപരിപഠനത്തിനായാണ് എഡിന്ബര്ഗിലെത്തിയത്. പഠനത്തോടൊപ്പം സെൻറ് ജോണ്‍സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ബുധനാഴ്ചയോടെയാണ് താമസ സ്ഥലത്തുനിന്ന് കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story