Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:11 PM IST Updated On
date_range 1 July 2017 3:11 PM ISTബോട്ടുടമക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാൻ തയാറെന്ന് കപ്പലുടമകൾ
text_fieldsbookmark_border
കൊച്ചി: ഫോർട്ട്കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ ദുരന്തത്തിൽ തകർന്ന ബോട്ടിെൻറ ഉടമക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് കപ്പലുടമകൾ ഹൈകോടതിയിൽ. ന്യായമായ തുക കോടതി നിശ്ചയിച്ചാൽ ആ തുക കെട്ടിവെക്കാൻ തയാറാണെന്ന് രണ്ടുപേരുടെ മരണത്തിനിടയാക്കിയ എം.വി. ആമ്പര്‍ എല്‍ എന്ന പനാമ കപ്പലിനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കപ്പലിടിച്ച് ബോട്ട് തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 6.08 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നും നഷ്ടപരിഹാരത്തുകക്ക് തുല്യമായ സെക്യൂരിറ്റി തുക കെട്ടിവെക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. നിലവിൽ നൽകിയ ഹരജി നിലനിൽക്കില്ലെന്ന് കപ്പലുടമകൾ വാദിച്ചെങ്കിലും പിന്നീട് അഡ്മിറാലിറ്റി സ്യൂട്ട് അംഗീകരിക്കാമെന്ന നിലപാടെടുത്തു. ഭേദഗതി ഹരജി സമർപ്പിക്കാനുള്ള നിർദേശത്തോടെ കോടതി ഹരജി ഇൗ മാസം പത്തിന് പരിഗണിക്കാൻ മാറ്റി. അതേസമയം, കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന മുൻ ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story