Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാവക്കൂത്ത് യാത്ര...

പാവക്കൂത്ത് യാത്ര ഇന്ന്​ മാവേലിക്കരയിൽ

text_fields
bookmark_border
മാവേലിക്കര: സംസ്ഥാന ലഹരി വര്‍ജന മിഷ​െൻറ (വിമുക്തി) പ്രചാരണാർഥം തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കൈയുറ പാവക്കൂത്ത് യാത്ര ശനിയാഴ്ച മാവേലിക്കരയില്‍ എത്തും. ലഹരിക്കെതിരെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതി​െൻറ ഭാഗമായി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് മൂന്നിന് എക്‌സൈസ് വകുപ്പി​െൻറയും മറ്റുതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പാവക്കൂത്ത് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാമ്പ് നാളെ മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ സര്‍വിസ് സഹകരണബാങ്ക്, പെരിങ്ങര പി.എന്‍. നമ്പൂതിരി ഫൗണ്ടേഷനുമായി സഹകരിച്ച് പകര്‍ച്ചപ്പനി, മഴക്കാല രോഗങ്ങള്‍ എന്നിവക്കെതിരെ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ ചെന്നിത്തല മഹാത്മ പബ്ലിക് സ്‌കൂള്‍ ഒാഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്കൊപ്പം മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകളും ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻറ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. സൗജന്യ ഡയബറ്റിക് പരിശോധനയും ഉണ്ടാകും. വീടിന് മുകളിൽ ­മരം വീണു തൃക്കുന്നപ്പുഴ: കാറ്റിലും മഴയിലും വീടിന് മുകളിൽ ­മരം പിഴുതുവീണു. ചിങ്ങോലി 12-ാം വാർഡ് അമ്പാടിയിൽ ബാലകൃഷ്ണ​െൻറ വീടിന് മുകളിലേക്കാ­ണ് സമീപത്ത് നിന്ന മരം വീണത്.­ വീടി​െൻറ മേൽക്കൂര തകർന്നു. ഭിത്തിക്കും ­പൊട്ടലുണ്ട്. ജലസംഭരണി, അടുപ്പ് എന്നിവയും­ തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story