Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:10 PM IST Updated On
date_range 1 July 2017 3:10 PM ISTചരക്ക് സേവന നികുതി: ആശങ്ക വേണ്ടെന്ന് പുല്ലേല നാഗേശ്വര റാവു
text_fieldsbookmark_border
കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി)യെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സെൻട്രൽ ബോർഡ് ഒാഫ് എക്സൈസ് ആൻഡ് കസ്റ്റംസ് കൊച്ചിൻ സോൺ മേധാവി പുല്ലേല നാഗേശ്വര റാവു. ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യവും പഴുതടച്ചുള്ളതുമായ നികുതി സമ്പ്രദായമാണ് ജി.എസ്.ടി. ചരക്കുകൾക്ക് വില കുറയുമെങ്കിലും സേവനങ്ങൾക്ക് നികുതി വർധിക്കും. സംസ്ഥാനതലത്തിൽ ജി.എസ്.ടി നിലവിൽ വരുന്ന ശനിയാഴ്ച മുതൽ ആദായനികുതിവകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കമീഷണറേറ്റുകൾ, ഡിവിഷൻ ഒാഫിസുകൾ, റേഞ്ചുകൾ എന്നിവിടങ്ങളിൽ പ്രത്യേക സേവാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നികുതിദായകർക്കും ഉപഭോക്താക്കൾക്കുമുണ്ടാവുന്ന പരാതികൾ, സംശയങ്ങൾ എന്നിവ ദൂരീകരിക്കാം. കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി ഗുണം െചയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിെൻറ നികുതിവരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാകും. രജിസ്േട്രഷൻ നടത്താത്ത വ്യാപാരികൾക്ക് ഉപഭോക്താക്കളിൽനിന്ന് നികുതിത്തുക ഈടാക്കാനാകില്ല. വിതരണശൃംഖലയിൽ ഒരാൾക്കെങ്കിലും ടാക്സ് െക്രഡിറ്റ് അവകാശപ്പെടണമെങ്കിൽ ആ ശൃംഖലയിലെ എല്ലാവരും ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യേണ്ടി വരും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജി.എസ്.ടി കമീഷണറേറ്റുകളിലായി ഇതിനകം പുതുതായി രജിസ്റ്റർ ചെയ്തത് 20 പേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നികുതിവകുപ്പിെൻറ വെബ്സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും ജി.എസ്.ടി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്ന് നാഗേശ്വരറാവു പറഞ്ഞു. സെൻട്രൽ എക്സൈസ് അഡീഷനൽ ഡയറക്ടർ ജനറൽ മാത്യു ജോളി, ഓഡിറ്റ് കമീഷണർ മുഹമ്മദ് യൂസഫ്, അപ്പീൽ കമീഷണർ വീേരന്ദ്ര കുമാർ, കസ്റ്റംസ് പ്രിവൻറിവ് കമീഷണർ സുമീത് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story