Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:38 AM GMT Updated On
date_range 1 July 2017 9:38 AM GMTമൾട്ടിപ്ലക്സുകളുടെ നയങ്ങൾക്കെതിരെ പി.ടി. കുഞ്ഞുമുഹമ്മദ്
text_fieldsbookmark_border
കൊച്ചി: മൾട്ടിപ്ലക്സുകളുടെ തെറ്റായ നയങ്ങൾ സിനിമകളുടെ സാമ്പത്തികവിജയത്തെ ബാധിക്കുന്നതായി സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്. 'വിശ്വാസപൂർവം മൻസൂർ' എന്ന തെൻറ സിനിമയുടെ പ്രചാരണാർഥം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൾട്ടിപ്ലക്സുകൾ തെൻറ ചിത്രത്തോട് അവഗണന കാണിക്കുന്നുണ്ട്. മറ്റുസിനിമകൾക്കുവേണ്ടി പലപ്പോഴും ചിത്രം മാറ്റിവെക്കുന്നു. ആളുകളെ ചിത്രം കാണാൻ അനുവദിക്കാത്ത നിലപാടാണിത്. ചെറിയ ചിത്രങ്ങളോടുള്ള അവരുടെ സമീപനം ഏതുതരത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സിനിമ കാണാനെത്തുന്ന പ്രേക്ഷകർ നിരാശരായി മടങ്ങുകയാണ്. മഴക്കാലമായതിനാല്‍ മള്‍ട്ടിപ്ലക്‌സുകളെയാണ് പ്രേക്ഷകര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. കലാപത്തിെൻറ ഇരകളാക്കപ്പെടുന്നതിലധികവും സ്ത്രീകളാണെന്ന സന്ദേശം നൽകുന്നതാണ് ചിത്രം. സിനിമ കണ്ടവരെല്ലാം ഇത് ചർച്ച ചെയ്യപ്പെടണമെന്നാണ് ആവശ്യപ്പെടുന്നത്. തീവ്രവാദത്തിെൻറ ഇരകളാക്കപ്പെട്ട മാതാവിെൻറയും മകളുടെയും കഥയാണ് ചിത്രം പങ്കുവെക്കുന്നത്. റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, സെയ്ഫ് മുഹമ്മദ്, സെറീന വഹാബ്, ആശ ശരത്ത് എന്നിവരാണ് അഭിനേതാക്കൾ. റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, സെയ്ഫ് മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story