Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:37 AM GMT Updated On
date_range 1 July 2017 9:37 AM GMTഅരൂരിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
അരൂർ: ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തൊടുപുഴ തൊട്ടിപ്പാലം അമീം (34), തൊടുപുഴ ചോഴക്കുന്നേൽ ജമാൽ (38) എന്നിവരെയാണ് അരൂർ എസ്.െഎ ടി.എസ്. റെനീഷും സംഘവും എരമല്ലൂർ കൊച്ചുവെളി കവലക്കുസമീപത്തുനിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. തൊടുപുഴയിൽ ഓട്ടോ ഡ്രൈവറാണ് അമീം. കൊച്ചി റേഞ്ച് െഎ.ജി. പി. വിജയെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച റേഞ്ച് ആൻറി നാർകോട്ടിക് സ്ക്വാഡും ആലപ്പുഴ ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ് നേതൃത്വം നൽകുന്ന സ്പെഷൽ ഓപറേഷൻ ഗ്രൂപ്പും ചേർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായാണ് പ്രതികളെ പിടികൂടിയത്. വർഷങ്ങളായി കഞ്ചാവ് മൊത്തവിൽപന നടത്തുന്നവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇരുവരും കഞ്ചാവുമായി അരൂർ മേഖലയിൽ എത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ടുവരുന്നത്. ഇടുക്കിയിൽനിന്നാണ് കഞ്ചാവ് വാങ്ങുന്നത്. സ്ഥിരമായി കഞ്ചാവ് നൽകുന്ന വൻ ലോബി ഇടുക്കിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ സ്പിരിറ്റ് കടത്തുകേസിലും ഇടുക്കിയിൽ മോഷണക്കേസിലും തൊടുപുഴ സ്റ്റേഷനിൽ പിടിച്ചുപറി കേസിലും മോഷണേക്കസിലും പ്രതിയായ അമീം പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആൻറി നാർകോട്ടിക് സ്ക്വാഡിലെയും സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിലെയും സിവിൽ പൊലീസ് ഓഫിസർമാരായ സേവ്യർ, നിസാർ, അരുൺ, ടോണി, വൈശാഖ്, ഹരി, സതീഷ് എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story