Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:07 PM IST Updated On
date_range 1 July 2017 3:07 PM ISTഎലിപ്പനി; ജാഗ്രത വേണം
text_fieldsbookmark_border
ആലപ്പുഴ: മഴ ശക്തമായതിനെ തുടർന്ന് എലിപ്പനി രോഗ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. എലിയുടെ മൂത്രം കലർന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗാണു കൈകാലുകളിലെ മുറിവുകളിലൂടെയും നേർത്ത സ്തരങ്ങളിലൂടെയും മനുഷ്യനിൽ പ്രവേശിക്കുന്നത്. പനി, പേശിവേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർദി, മൂത്രത്തിെൻറ അളവ് കുറയുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന രോഗമാണ് എലിപ്പനി. മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും നടന്നുകഴിഞ്ഞാൽ കാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ ജലത്തിൽ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. പാടത്തും പറമ്പിലും പണിയെടുക്കുന്നവരും ഓടകൾ, കുളങ്ങൾ, കനാലുകൾ എന്നിവ വൃത്തിയാക്കാനിറങ്ങുന്നവരും കുളങ്ങളിലും ചാലുകളിലും മീൻപിടിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്ന് ഭക്ഷണശേഷം കഴിക്കണം. എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധ മരുന്നും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്. പനി വന്നാൽ സ്വയംചികിത്സ നടത്തരുത്. മെഡിക്കൽ ഷോപ്പിൽനിന്നും ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നതും പനി വന്നവരുടെ കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവർ മരുന്ന് വാങ്ങി കഴിക്കുന്നതും അപകടകരമാണ്. പനി വന്നാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽനിന്നും ചികിത്സ തേടണം. എലിപ്പനി വരാനുള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നവരും കാലുകളിൽ മുറിവുള്ളവരും വിവരം പനിക്ക് ചികിത്സ തേടുമ്പോൾ ഡോക്ടറെ അറിയിക്കണം. ആയുർവേദ നഴ്സ്, ഡാറ്റ എൻട്രി ഓപറേറ്റർ; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പ് 2017-18 വാർഷിക പദ്ധതി നിർവഹണത്തിനായി ആയുർവേദ നഴ്സ്, ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ആയുർവേദ നഴ്സ് യോഗ്യത: മെഡിക്കൽ ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരുവർഷത്തെ നഴ്സിങ് കോഴ്സ് സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും. ഡാറ്റ എൻട്രി ഓപറേറ്റർക്ക് ബിരുദവും പി.ജി.ഡി.സി.എ. പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവയുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാസ്പോർട്ട് ഫോട്ടോ സഹിതം നഗരചത്വരത്തിലെ ജില്ല മെഡിക്കൽ ഓഫിസിൽ (ഭാരതീയ ചികിത്സ വകുപ്പ്) ജൂലൈ മൂന്നിന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0477-2252965. കാവാലം നാരായണ പണിക്കർ അനുസ്മരണവും നാടകാവതരണവും നാലിന് അമ്പലപ്പുഴയിൽ ആലപ്പുഴ: കേരള സംഗീത നാടക അക്കാദമിയും അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാവാലം നാരായണ പണിക്കർ അനുസ്മരണവും നാടകാവതരണവും ജൂലൈ നാലിന് നടക്കും. വൈകുന്നേരം ആറിന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിലാണ് പരിപാടി. സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് സംഗീത നാടക അക്കാദമിയുടെ ലഘുനാടക പുരസ്കാരം നേടിയ മലപ്പുറം ലിറ്റിൽ എർത്ത് തിയറ്ററിെൻറ 'ചില്ലറ സമരം' അരങ്ങേറും. അരുൺ ലാലാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story