Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:37 AM GMT Updated On
date_range 1 July 2017 9:37 AM GMTകുട്ടനാടൻ കർഷകരുടെ കടബാധ്യത എഴുതിത്തള്ളണം ^പി.സി. തോമസ്
text_fieldsbookmark_border
കുട്ടനാടൻ കർഷകരുടെ കടബാധ്യത എഴുതിത്തള്ളണം -പി.സി. തോമസ് കുട്ടനാട്: കുട്ടനാടൻ കർഷകരുടെ കാർഷിക വായ്പകൾ സംസ്ഥാന സർക്കാർ എഴുതിത്തള്ളണമെന്നും ശേഷം തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് േപ്രാജക്ട് നൽകിയാൽ അത് തിരികെ ലഭിക്കുമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. കർഷകരുടെ കടബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാമങ്കരിയിൽ കുട്ടനാട് കർഷക സംരക്ഷണസമിതി നടത്തിവരുന്ന കർഷക സമരത്തിെൻറ അഞ്ചാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിൽ കാർഷികമേഖലക്ക് മുൻ വർഷങ്ങളേക്കാൾ അധികമായി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയിലെങ്കിലും സംസ്ഥാനം കാർഷികവായ്പ എഴുതിത്തള്ളാൻ ആവശ്യമായ തുക വകയിരുത്തി കർഷകസമൂഹത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകസമരത്തിൽ ഉന്നയിച്ച കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിക്കാനുള്ള നിർദേശം വളരെ ഗൗരവമുള്ളതാണെന്ന് അധ്യക്ഷത വഹിച്ച കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞു. കേന്ദ്രസർക്കാറിൽ ഈ വിഷയം ചർച്ചചെയ്ത് തീരുമാനമെടുപ്പിക്കുമെന്നും ഡോ. എം.എസ്. സ്വാമിനാഥെൻറ സഹായം ഈ കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.ജെ. മാത്യു, അഡ്വ. പി.പി. ജോസഫ്, സന്തോഷ് ശാന്തി, ബി.ഡി.വൈ.എസ് സംസ്ഥാന സെക്രട്ടറി ടി.എ. അശോകൻ, ജേക്കബ് എബ്രഹാം, പ്രമോദ് ചന്ദ്രൻ, റാം ആലപ്പുഴ, സിബിച്ചൻ കാളാശേരി, ജസ്റ്റിൻ തോമസ്, അഡ്വ. ബിനോയ് തോമസ്, സി.സി. സുകു, വർഗീസ് മാത്യു നെല്ലിക്കൽ, മനേഷ് കൈനകരി, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ ഇന്ന് കർഷക ഹർത്താലും പ്രതിഷേധ മാർച്ചും കുട്ടനാട്: കുട്ടനാടൻ കർഷകരുടെ കാർഷിക കടങ്ങൾ പലിശ സഹിതം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാമങ്കരിയിൽ നടത്തിവരുന്ന കർഷക സമരത്തിെൻറ സമാപന ദിവസമായ ശനിയാഴ്ച കുട്ടനാട്ടിൽ കർഷക ഹർത്താലും പ്രതിഷേധമാർച്ചും നടക്കും. രാവിലെ 11ന് രാമങ്കരി പി.എച്ച്.ഡി ഗ്രൗണ്ടിൽ നടക്കുന്ന കർഷകസമ്മേളനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം.എൽ.എ, പ്രതിഭ ഹരി എം.എൽ.എ, ഡോ. കെ.സി. ജോസഫ്, എൻ.എസ്.എസ് താലൂക്ക് പ്രസിഡൻറ് ഹരികുമാർ കോയിക്കൽ, ഫാ. തോമസ് പീലിയാനിക്കൽ, സന്തോഷ് ശാന്തി എന്നിവർ പെങ്കടുക്കും. തുടർന്ന് പരമ്പരാഗത തൊപ്പിയണിഞ്ഞും പിച്ചച്ചട്ടി കൈയിലേന്തിയും എ.സി റോഡിലൂടെ കർഷക പ്രതിഷേധ മാർച്ച് നടത്തും.
Next Story