Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:05 PM IST Updated On
date_range 1 July 2017 3:05 PM ISTകൈനകരിയിലെ പാടശേഖരങ്ങൾ നാലുവർഷത്തിനകം കല്ലുകെട്ടി സംരക്ഷിക്കും ^മന്ത്രി തോമസ് ചാണ്ടി
text_fieldsbookmark_border
കൈനകരിയിലെ പാടശേഖരങ്ങൾ നാലുവർഷത്തിനകം കല്ലുകെട്ടി സംരക്ഷിക്കും -മന്ത്രി തോമസ് ചാണ്ടി കുട്ടനാട്: കൈനകരിയിൽ സ്ഥിരമായി മടവീഴുന്ന പാടശേഖരങ്ങൾ നാലുവർഷത്തിനുള്ളിൽ കല്ലുകെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. കുട്ടനാട്ടിലെ മടവീണ പാടശേഖരങ്ങളും വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജ് നടപ്പാക്കിയപ്പോൾ ആവശ്യമുള്ളിടത്ത് കൽക്കെട്ട് നിർമിക്കാതിരുന്നതാണ് മടവീഴ്ചക്ക് കാരണം. നിലവിൽ മടവീണ പാടശേഖരങ്ങളുടെ ബണ്ടുകളിൽ താമസിക്കുന്നവരുടെ വീട് വെള്ളത്തിലാണ്. ഈ കുടുംബങ്ങൾക്ക് ശനിയാഴ്ച മുതൽ ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. മടകുത്തി വെള്ളംവറ്റിച്ച് വീടുകളിൽ കഴിയുന്നവരെ സംരക്ഷിക്കുന്നതിനാണ് മുൻഗണന. മട സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും മന്ത്രി നിർദേശം നൽകി. കൃഷി സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജിെൻറ കാലാവധി അവസാനിച്ചു. 2140 കോടി രൂപ അനുവദിച്ചിട്ട് 600 കോടി രൂപ പോലും ചെലവഴിച്ചില്ല. കൈനകരിയടക്കം വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങൾക്കു പകരം മറ്റുചില സ്ഥലങ്ങളിലാണ് പാക്കേജിെൻറ പദ്ധതികൾ നടന്നത്. പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ കേന്ദസർക്കാറിനോട് ആവശ്യപ്പെടും. കേന്ദ്രം പണം അനുവദിച്ചില്ലെങ്കിൽ സംസ്ഥാന ഫണ്ട് വിനിയോഗിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന 215 കോടി രൂപയുടെ പദ്ധതി ഉടൻ ടെൻഡർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ മൊത്തം 16 പാടശേഖരങ്ങളിൽ മട വീണതായാണ് കൃഷിവകുപ്പിെൻറ കണക്ക്. ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിലായി കട്ടക്കുഴി, തേവേരി, പ്രയാറ്റേരി, പാമ്പനം, വെട്ടിക്കൽ, നടയിൽകിഴക്കുവശം, കോഴിക്കുഴി, മടയനാഴി, പാലത്തിങ്കൽ കിഴക്കുവശം, വലിയതുരുത്ത്, കനകശേരി, വലിയകരി, അയ്യനാട്ട്, തൈപ്പറമ്പ് തെക്ക് ഈരുംവേലി തുടങ്ങിയ പാടശേഖരങ്ങളിലാണ് മട വീണത്. വലിയതുരുത്ത്, കനകശേരി, വലിയകരി, അയ്യനാട്ട് പാടശേഖരങ്ങളിലെത്തിയ മന്ത്രി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കനകശേരി ചിറയിൽ വിക്രമെൻറ വീടിെൻറ സ്ഥിതി വിലയിരുത്തി. കൃഷിക്കാരുമായും പ്രദേശവാസികളുമായും സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ വീണ എൻ. മാധവൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ. േപ്രംകുമാർ, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രകാശൻ, ഫോംമാറ്റിങ്സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, കുട്ടനാട് തഹസിൽദാർ കെ. ചന്ദ്രശേഖരൻ നായർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story