Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:04 PM IST Updated On
date_range 1 July 2017 3:04 PM ISTഎൽദോക്ക് കെ.എം.ആർ.എല്ലിെൻറ ആദരം; യാത്രാ പാസ് നൽകി
text_fieldsbookmark_border
കൊച്ചി: മെട്രോയുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ എൽദോക്ക് കെ.എം.ആർ.എല്ലിെൻറ ആദരം. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് മെട്രോയുടെ ഉപഹാരം എൽദോക്ക് കൈമാറി. ക്ഷീണം കാരണം മെട്രോയിൽ കിടന്ന് ഉറങ്ങിപ്പോയ അങ്കമാലി സ്വദേശിയും ബധിരനും മൂകനുമായ എൽദോയെ മദ്യപിച്ചെന്ന് ആരോപിച്ച് ചിത്രമെടുത്ത് സമൂഹ വിരുദ്ധർ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, വാസ്തവം തിരിച്ചറിഞ്ഞതോടെ വിവിധ തുറകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. 2000 രൂപയുടെ സൗജന്യ പാസാണ് എൽദോക്ക് അധികൃതർ നൽകിയത്. അദ്ദേഹം ജോലി ചെയ്യുന്ന എസ്.ആർ.എം റോഡിലെ ഓഫിസിൽ മെട്രോ അധികൃതർ നേരിട്ടെത്തി വിളിച്ചുകൊണ്ട് വന്നാണ് പാലാരിവട്ടം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പങ്കെടുപ്പിച്ചത്. സുഹൃത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം പാലാരിവട്ടത്തുനിന്നും ആലുവയിലേക്ക് മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story