Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുടമയെ...

ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയ ആറുപേർ പിടിയിൽ ; ഒരു മണിക്കൂറിനകമാണ് പ്രതികളെ പിടികൂടിയത്

text_fields
bookmark_border
നെട്ടൂർ: പട്ടാപ്പകൽ ഹോട്ടലുടമയെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സംഭവം. മാടവന ജങ്ഷനിൽ ഹോട്ടൽ നടത്തുന്ന മരട് സ്വദേശി സുനിൽകുമാറിനെ ഇന്നോവ കാറിലെത്തിയ ആറംഗസംഘം കടയിൽ കയറി മർദിച്ചവശനാക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാമങ്കരി സ്വദേശി അജയഘോഷ് (43), ചാലക്കുടി സ്വദേശി ചാൾസ് വർഗീസ്‌(24), കൊടകര സ്വദേശി ടോണി (27), തൃശൂർ സ്വദേശി ജെഫിൻ (29), ചാലക്കുടി സ്വദേശികളായ സുധീഷ് (33), െജയ്സൺ (40) എന്നിവരാണ് പിടിയിലായത്. സംഭവം കണ്ട രണ്ട് സ്ത്രീകൾ ഉടൻ ഓട്ടോ വിളിച്ച് പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ കൺട്രോൾ റൂമിലേക്ക് മെസേജ് നൽകുകയും പനങ്ങാട് എസ്.ഐയും സംഘവും സ്ഥലത്തെത്തുകയും കൺട്രോൾ റൂം ഉദ്യോഗസ്ഥർ എല്ലാ സ്റ്റേഷനിലേക്കും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് നഗരത്തിൽ പരിശോധന കർശനമാക്കി. തേവര എസ്.എച്ച് കോളജിന് മുന്നിൽ കൺട്രോൾ റൂം വാഹനവും ട്രാഫിക് പൊലീസും പനങ്ങാട് പൊലീസും ചേർന്ന് വാഹനം തടഞ്ഞു. പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കി സുനിലിനെ മോചിപ്പിക്കുകയായിരുന്നു. സുനിലി​െൻറ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഒന്നാം പ്രതി അജയഘോഷി​െൻറ ഭാര്യയോട് സുനിൽകുമാറിന് ബന്ധമുണ്ടെന്ന സംശയമാണ് തട്ടിക്കൊണ്ടുപോകാൻ കാരണം. പ്രതികളായ ചാൾസും സുധീഷും തൃശൂർ വെള്ളിക്കുളങ്ങര സ്റ്റേഷനിലെ നിരവധി കേസിൽ പ്രതികളാണ്. മറ്റുള്ളവർ കൊടകര സ്റ്റേഷനിലെ കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പനങ്ങാട് എസ്.ഐ കെ. ദിലീപ് കുമാറി​െൻറ നേതൃത്വത്തിൽ അഡീഷനൽ എസ്.ഐമാരായ ജോസഫ് ജോർജ്, രംഗപ്രസാദ്, സഞ്ജീവ് കുമാർ, പ്രദീപൻ, സീനിയർ സി.പി.ഒമാരായ ഉദയകുമാർ, രാജേഷ് കെ. നായർ, ലെനിൻ, സി.പി.ഒമാരായ സാഹിഷ്, സന്തോഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളുടെ ആക്രമണത്തിൽ നിസ്സാര പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ സുനിൽകുമാറിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Caption: es4 prethikal.jpg മാടവനയിൽനിന്ന് ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story