Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:04 PM IST Updated On
date_range 1 July 2017 3:04 PM ISTകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂളുകള്‍ തുടങ്ങുന്നു
text_fieldsbookmark_border
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിെൻറ നാലാം സീസണ് ഒരുക്കങ്ങള്‍ നേരേത്ത തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാളിെൻറ അടിസ്ഥാന വികസനത്തിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഇതിെൻറ ഭാഗമായി കേരള ഫുട്ബാള്‍ അസോസിയേഷനുമായി ചേര്‍ന്ന് 14 ജില്ലകളിലും ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂളുകള്‍ തുടങ്ങും. ഭാവി ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 25 സ്കൂളുകളാണ് വിദഗ്ധരായ പരിശീലകരുടെ കീഴില്‍ വിവിധ ജില്ലകളിലായി ഒരുങ്ങുന്നത്. ആദ്യം ജില്ലകളില്‍ ഫുട്ബാള്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും പിന്നീട് 10,12,14,16 പ്രായ വിഭാഗത്തില്‍ സ്കൂളുകള്‍ തമ്മിലുള്ള ലീഗ് മത്സരങ്ങളുമാണ് ലക്ഷ്യം. ലീഗ് മത്സരങ്ങളില്‍ മികവു തെളിയിക്കുന്നവരെ കൂടുതല്‍ മികച്ച പരിശീലനത്തിന് തെരഞ്ഞെടുക്കും. ബ്ലാസ്റ്റേഴ്സ് അടുത്തിടെ നിയമിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ താംങ്ബോയ് സിങ്തോയുടെ മേല്‍നോട്ടത്തിലായിരിക്കും താരങ്ങളുടെ തെരഞ്ഞെടുപ്പ്. ഇതിനായി ഈ വര്‍ഷം തന്നെ അഞ്ചു െഡവലപ്മെൻറ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫുട്ബാള്‍ സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. താല്പര്യമുള്ളവര്ക്ക് 97455 91111, 97455 92222, 97455 93333, 97455 94444 നമ്പറുകളില്‍ വിളിച്ചോ info@kbfcofficial.com ഇമെയില്‍ വിലാസം വഴിയോ അപേക്ഷിക്കാം. കെ.എഫ്.എ സാങ്കേതിക സഹായം നല്കുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍ സ്കോര്‍ലൈന്‍ സ്പോര്‍ട്സായിരിക്കും. ഫുട്ബാള്‍ സ്കൂളിെൻറ ലോഗോ പ്രകാശനം കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മേത്തറും കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും ചേര്‍ന്ന് നിര്‍വഹിച്ചു. മാര്‍ക്കറ്റിങ് ഹെഡ് സഞ്ജിത് ജോസഫ് കുര്യന്, കെ.എഫ്.എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story