Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:02 PM IST Updated On
date_range 1 July 2017 3:02 PM ISTജനപ്രതിനിധികൾ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത് ശരിയായില്ല ^എൻ.സി.പി
text_fieldsbookmark_border
ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത് ശരിയായില്ല -എൻ.സി.പി കൊച്ചി: മലയാള സിനിമ നടീനടന്മാരുടെ സംഘടന അമ്മയിലെ ജനപ്രതിനിധികൾ മാന്യത പുലർത്തണമെന്ന് എൻ.സി.പി. ഗുണ്ടകളുടെയും ക്വേട്ടഷൻ സംഘങ്ങളുടെയും അവർക്ക് നേതൃത്വം നൽകുന്ന താരങ്ങളെ സംരക്ഷിക്കുന്ന നിലപാട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. സംഘടനയുടെ തലപ്പെത്ത ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത് ശരിയല്ല. നടൻ കുറ്റം ചെയ്തുേവാ ഇല്ലയോ എന്നുള്ളത് കോടതി തീരുമാനിക്കെട്ട, നടനെക്കുറിച്ച് സംസാരിക്കുേമ്പാൾ നടിയെക്കുറിച്ച് സംസാരിക്കുന്നില്ല. ഇത്തരത്തിലുള്ള അമ്മ എന്ന സംഘടന പിരിച്ചുവിടണം. തിലകനെ വിലക്കിയപ്പോൾ ഇൗ സംഘടനയുടെ ധർമം എവിടെയായിരുെന്നന്നും എൻ.സി.പി ചോദിച്ചു. എൻ.സി.പി എറണാകുളം ബ്ലോക്ക് പ്രസിഡൻറ് വി. രാംകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, നാഷനലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.ഡി. ജോൺസൺ, ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ തോട്ടക്കര, രാജു തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story