Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:00 PM IST Updated On
date_range 1 July 2017 3:00 PM ISTസി.പി.എം തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി
text_fieldsbookmark_border
നെടുമ്പാശ്ശേരി-: ചാലക്കുടി പാർലമെൻറ് സീറ്റ് ഇക്കുറിയും നിലനിർത്തുന്നതിനുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾക്ക് സി.പി.എം പ്രവർത്തനം തുടങ്ങി. ഏരിയ കമ്മിറ്റികളെല്ലാം നിയമസഭാ മണ്ഡലം തലത്തിലുള്ള കമ്മിറ്റികളാക്കി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിയിട്ടുണ്ട്. ആലുവ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുടെ ഏകദിന ശിൽപശാല കഴിഞ്ഞ ദിവസം ടാസ്ഹാളിൽ നടന്നു. സി.പി.എമ്മിെൻറ സംസ്ഥാന സെക്രട്ടറി മുതലുള്ള എല്ലാ നേതാക്കളും ഇന്ന് മുതൽ മൂന്ന് ദിനങ്ങളിലായി വിവിധ ബൂത്തുകൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം നടത്തുന്നുണ്ട്. എല്ലാ ബൂത്തുകളിലും ഗൃഹസന്ദർശനം നടത്തിയതിെൻറ വ്യക്തമായ ചാർട്ടും പ്രത്യേകമായി തയാറാക്കാനാണ് നിർദേശം. സർക്കാറിെൻറ പ്രവർത്തനങ്ങളിൽ ബഹുഭൂരിപക്ഷം പേരും എടുത്തുകാണിക്കുന്ന പ്രധാനമായ ന്യൂനതകൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് മുകളിലേക്ക് റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഏരിയയിലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൂടുതൽ മുഴുവൻ സമയപ്രവർത്തകരെ കണ്ടെത്തും. മറ്റ് ഉപജീവനമാർഗമൊന്നുമില്ലാത്തവർക്ക് പ്രതിമാസം അയ്യായിരം രൂപയെങ്കിലും അലവൻസായി നൽകാനാണ് നിർദേശം. മുഴുവൻ സമയപ്രവർത്തകരെ ബൂത്തുതലങ്ങളിൽ വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്താനാണ് നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story