Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 2:59 PM IST Updated On
date_range 1 July 2017 2:59 PM ISTജി.എസ്.ടി: മാറാൻ ലുലുഗ്രൂപ് പൂർണ സജ്ജമെന്ന് എം.എ. യൂസുഫലി
text_fieldsbookmark_border
കൊച്ചി: ഏകീകൃത ചരക്ക് സേവന നികുതി ഘടനയിലേക്ക് മാറുന്നതിന് ലുലു ഗ്രൂപ് പൂർണ സജ്ജമായതായി ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. വ്യവസായിയും നിക്ഷേപ സംരംഭകനും എന്ന നിലയിൽ ജി.എസ്.ടിയെ സ്വാഗതം ചെയ്യുന്നു. പ്രായോഗിക തലത്തിലുള്ള ഇതിെൻറ നിർവഹണം തുടക്കത്തിൽ വെല്ലുവിളിയാകുമെങ്കിലും പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ആവശ്യമായ സമയവും സേവനവും നൽകി സുഗമമാകുമെന്ന് കരുതുന്നതായി എം.എ. യൂസുഫലി പറഞ്ഞു. ലുലുമാളിലെ ലുലു ഹൈപർ മാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നീ സ്ഥാപനങ്ങളിൽ ജി.എസ്.ടി നടപ്പാക്കാൻ എല്ലാ ഒരുക്കവും പൂർത്തിയായെന്നും പതിവുപോലെ രാവിലെ ഒമ്പതുമുതൽ പ്രവർത്തിച്ചു തുടങ്ങുമെന്നും ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story