Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകത്തി​െൻറ...

ലോകത്തി​െൻറ സാമ്പത്തികവളർച്ചക്ക് ഊർജം നൽകുന്നത് ഇന്ത്യ ^ശേഷാദ്രി ചാരി

text_fields
bookmark_border
ലോകത്തി​െൻറ സാമ്പത്തികവളർച്ചക്ക് ഊർജം നൽകുന്നത് ഇന്ത്യ -ശേഷാദ്രി ചാരി കൊച്ചി: ആഗോള സാമ്പത്തിക വളർച്ച പാശ്ചാത്യരാജ്യങ്ങളിൽനിന്ന് കിഴക്കൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിച്ചതായും വരുംനാളുകളിൽ പൂർവേഷ്യൻ രാജ്യങ്ങളെ ആശ്രയിച്ചായിരിക്കും ആഗോള സമ്പദ്ഘടന ചലിക്കുന്നതെന്നും പ്രമുഖ വിദേശകാര്യ വിദഗ്ധനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശേഷാദ്രി ചാരി. ലോക സാമ്പത്തിക വളർച്ചക്ക് ഊർജം നൽകുന്നത് ഇന്ത്യയാണ്. ഭാവിയിലേക്കുള്ള ലോകത്തി​െൻറ എല്ലാ ചിന്തകളുടെയും തുടക്കം ഇന്ത്യയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഇക്കേണാമിക് ഫോറം കൊച്ചിയിൽ സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൾ മാക്സി​െൻറ ചിന്തകൾ അപ്രായോഗികമാണെന്ന് കണ്ട് ചൈനയും റഷ്യയും ഒഴിവാക്കി. ബുദ്ധിസ്റ്റ് ഇേക്കാണമി ലോകത്തെ ഏറ്റവും കരുത്തുറ്റതായിരുന്നു. ഭാരതം എന്നത് പുരാതനമായ ഒരു കാഴ്ചപ്പാടാണ്. ഹൈന്ദവ സ്ഫടികത്തിലൂടെ വേണം അത് നോക്കിക്കാണാൻ. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് വൻകിട കർഷകർക്ക് മാത്രമാണ് ഗുണംചെയ്യുക. വി.കെ. മാധവ് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ. ഗോപകുമാർ, സെക്രട്ടറി വെങ്കിടേശ്വർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story