Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:26 AM GMT Updated On
date_range 1 July 2017 9:26 AM GMTമത്സ്യലഭ്യത കുറഞ്ഞു; പരമ്പരാഗത തൊഴിലാളികള്‍ ആശങ്കയിൽ
text_fieldsമട്ടാഞ്ചേരി: ട്രോളിങ് നിരോധനത്തിൽ ചാകര പ്രതീക്ഷിച്ചിറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശ. നിരോധനം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായ മത്സ്യം ലഭിക്കാത്തത് ആശങ്കയിലാക്കിയിരിക്കുകയാണ്. സാധാരണ ട്രോളിങ് നിരോധന കാലത്ത് ചാകര ലഭിക്കുക പതിവാണ്. എന്നാൽ, ഇത്തവ സൗദി, മനാശ്ശേരി മേഖലയില്‍ ചെറിയതോതില്‍ ചാകര ലഭിച്ചതൊഴിച്ചാല്‍ പിന്നീട് കാര്യമായ മത്സ്യം ലഭിച്ചിട്ടില്ല. സാധാരണ ലഭിക്കുന്ന ചെറുമീനുകൾ, മത്തി എന്നിവപോലും കുറഞ്ഞ തോതിലാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ക്ഷാമം രൂക്ഷമായതോടെ ലഭിക്കുന്ന മത്സ്യത്തിെൻറ വിലയും വലിയതോതില്‍ വർധിച്ചു. ഒരു കിലോ അയലക്ക് 250 വരെയാണ് വില. മത്തിക്ക് ഒരെണ്ണത്തിന് ആറുരൂപയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യങ്ങളാണ് അല്‍പമെങ്കിലും വിപണിയെ നിലനിര്‍ത്തുന്നത്. കനത്ത മഴ പെയ്താല്‍ കടലിെൻറ ഉപരിതലം തണുക്കുകയും ധാരാളം മീന്‍ ലഭ്യമാകുമെന്നുമാണ് വിലയിരുത്തൽ. ഇന്‍ബോര്‍ഡ്, ഔട്ട് ബോര്‍ഡ് ഉള്‍പ്പെടെ അറുന്നൂറോളം വള്ളങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. ലഭ്യത കുറഞ്ഞതോടെ െചലവ് വർധനമൂലം പരമ്പരാഗതവിഭാഗം തൊഴിലാളികള്‍ കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. ട്രോളിങ് നിരോധനം വേണ്ടത്ര രീതിയില്‍ ഫലം കാണുന്നിെല്ലന്നാണ് ഇപ്പോഴത്തെ മത്സ്യക്ഷാമം തെളിയിക്കുന്നതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് വി.ഡി. മജീന്ദ്രന്‍ പറഞ്ഞു.
Next Story