Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയില്‍ രാഷ്ട്രീയ...

കൊച്ചിയില്‍ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ അഴിഞ്ഞാട്ടം

text_fields
bookmark_border
കൊച്ചി: ബുധനാഴ്ച എറണാകുളം ലോകോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. ഐ.എന്‍.ടി.യു.സി-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ഐ.ജി ഓഫിസ് മാര്‍ച്ചിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കല്ളേറിനെ തുടര്‍ന്ന് കോളജില്‍ കയറിയ ഐ.എന്‍.ടി.യു.സി-കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടു. ക്ളാസ് മുറികളുടെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും യൂനിയന്‍ ഓഫിസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. കോളജില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും മറിച്ചിട്ടു. സംഭവത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിശീലനത്തിനത്തെിയ എന്‍.സി.സി കേഡറ്റിനും അക്രമത്തില്‍ പരിക്കേറ്റു. ഈ വിദ്യാര്‍ഥിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബുധനാഴ്ച തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകോളജിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കെ.എസ്.യു പ്രവര്‍ത്തകരായ വിവേക് കെ. ഹരിദാസ്, രാംലാല്‍, ഷാരോണ്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ 15 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു-ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഗാന്ധി സ്ക്വയര്‍ മുതല്‍ ഹൈകോടതി ജങ്്ഷന്‍ വരെ മാര്‍ച്ച് സംഘടിപ്പിച്ചത്. ഈ മാര്‍ച്ച് മഹാരാജാസ് കോളജിന്‍െറ മുന്നിലത്തെിയപ്പോഴാണ് പ്രശ്നമുണ്ടായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചിനു നേരെ പ്രകോപനമില്ലാതെ കല്ളെറിയുകയായിരുന്നുവെന്നും ക്ളാസ് ഇല്ലാത്ത ദിവസം കാമ്പസിലത്തെി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കെ.എസ്.യു ആരോപിച്ചു. കല്ളേറില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടിബിന്‍ ദേവസ്യ ചികിത്സതേടി. എന്നാല്‍, കെ.എസ്.യു-ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ കോളജില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ റിഹേഴ്സലിനത്തെിയ പത്തോളം വിദ്യാര്‍ഥികള്‍ മാത്രമാണ് കാമ്പസിലുണ്ടായിരുന്നതെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു. പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു നേരെയും ആക്രമണമുണ്ടായി. എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ നടത്തിയ ഐ.ജി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളന പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടു. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.സംഭവ സ്ഥലത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് ഇരുവിഭാഗവും ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story