Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2017 5:39 PM IST Updated On
date_range 22 Jan 2017 5:39 PM ISTവിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷികരംഗത്ത് സജീവമാകണം–ജി. സുധാകരന്‍
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് പണയില്‍ ദേവീക്ഷേത്ര അങ്കണത്തില്‍ നടന്ന ജില്ല ക്ഷീരകര്‍ഷക സംഗമം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരുമടക്കം എല്ലാവരും കാര്‍ഷികരംഗത്ത് സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലമേല്‍ ക്ഷീരഭവനം ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പിന്‍െറയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത്, മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഓമന വിജയന്‍, പ്രഫ. വി. വാസുദേവന്‍, വി. ഗീത, ജി. മുരളി, ശാന്ത ഗോപാലകൃഷ്ണന്‍, ടി.ആര്‍.സി.എം.പി.യു അംഗങ്ങളായ എസ്. സദാശിവന്‍പിള്ള, ജി. ഗോപകുമാര്‍, ജില്ല പഞ്ചായത്ത് അംഗം വിശ്വന്‍ പടനിലം, ബ്ളോക്ക് അംഗം രമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ ധനസഹായ-സമ്മാന വിതരണം നിര്‍വഹിച്ചു. ജനപ്രതിനിധികളായ എസ്. രാധിക, ലളിത രവി, എന്‍.എന്‍. വിജയന്‍പിള്ള, ഓമന, സുനി, ക്ഷീരസഹകരണ സംഘം പ്രസിഡന്‍റുമാരായ പി. തുളസീധരന്‍, എസ്. സുന്ദരേശന്‍, തോമസ് ടി. തോമസ്, പി.സി. അലക്സാണ്ടര്‍, കെ. ഗോപകുമാര്‍, ബി. ബാബു എന്നിവര്‍ സംസാരിച്ചു. കന്നുകാലി പ്രദര്‍ശന മത്സരം പാലമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ബിജു ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ളോക്ക് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ക്ഷീരസംഘം ജീവനക്കാരുടെ ശില്‍പശാല നൂറനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി. അശോകന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ബിജി വി. ഈശോ, വിനോദ് ശ്രീധര്‍ എന്നിവര്‍ ക്ളാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story