Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2017 5:21 PM IST Updated On
date_range 3 Jan 2017 5:21 PM ISTഊരക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം: പാറമടകള്‍ ജലസംഭരണികളാക്കണമെന്ന് നാട്ടുകാര്‍
text_fieldsbookmark_border
കിഴക്കമ്പലം: കുടിവെള്ളക്ഷാമം രൂക്ഷമായ ഊരക്കാട് മേഖലയിലെ പാറമടകള്‍ ജലസംഭരണികളാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിയമങ്ങള്‍ വിലകൊടുത്ത് വാങ്ങി അനധികൃതമായാണ് ക്വാറി മാഫിയകള്‍ ഇവിടെ വന്‍ താഴ്ചയില്‍ പാറമടകളില്‍ ഖനനം നടത്തുന്നത്. നോക്കത്തൊ ദൂരമുള്ള പാറമടകളില്‍നിന്ന് ദിനേന നൂറുകണക്കിന് ലോഡ് പാറകളാണ് പൊട്ടിച്ചെടുക്കുന്നത്. ഇതത്തേുടര്‍ന്ന് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശത്ത് രൂപപ്പെട്ടിട്ടുള്ളത്. കുടിവെള്ളം കിട്ടാക്കനിയായതോടെ ഈ മേഖലയിലെ കര്‍ഷകരും വലയുകയാണ്. എന്നാല്‍, ഈ പാറമടകളില്‍നിന്ന് പുറന്തള്ളുന്ന ജലത്തില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ പ്രദേശത്തെ കൃഷികള്‍ക്കും ഭീക്ഷണിയാവുകയാണ്. പാറമട മലിന്യം അടിഞ്ഞുകൂടിയിട്ടുള്ള ജലമായതിനാല്‍ ഇത് ഒഴുകിയത്തെുന്ന പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നതായും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതത്തേുടര്‍ന്ന് തരിശുകിടന്ന പാടശേഖരങ്ങള്‍ ഈ ക്വാറി മാഫിയതന്നെ പറയുന്ന വിലയ്ക്ക് വാങ്ങുകയാണ് പതിവ്. ക്രമേണ പാറമടകള്‍ വീണ്ടും തെളിക്കുന്നതിന്‍െറ ഭാഗമായുണ്ടാകുന്ന പാറമടമാലിന്യം ഈ പാടശേഖരങ്ങളില്‍ തള്ളി നികത്തുന്നതും സാധാരണമായിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീക്ഷണിയായ പാറമടകളുടെ അനുമതി എത്രയും വേഗം റദ്ദ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാറകള്‍ പൊട്ടിച്ചെടുക്കുന്നതിനു ഉപയോഗിക്കുന്ന വെടിക്കോപ്പുകളില്‍നിന്നുള്ള രാസമാലിന്യം ഇല്ലാതാകുന്നതോടെ ഈ പാറമടകളിലെ ജലം ഉപയോഗയോഗ്യമാക്കാവുന്നതാണ്. ഇതിന് അടിയന്തരമായി ബന്ധപ്പെട്ട അധികാരികള്‍ മുന്‍കൈയെടുത്താല്‍ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താന്‍ കഴിയൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story