Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 1:08 PM GMT Updated On
date_range 17 Feb 2017 1:08 PM GMTനാടിന് ആഘോഷമായി ചവര്‍പ്പാടം കൊയ്ത്തുത്സവം
text_fieldsbookmark_border
ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സംയുക്താഭിമുഖ്യത്തില്‍ അടയാളം പുരുഷ സ്വയം സഹായസംഘം ചവര്‍പാട ശേഖരത്തില്‍ നടത്തിയ തരിശുനില നെല്‍കൃഷിയുടെ കൊയ്ത്തുത്സവം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. 16 വര്‍ഷത്തോളം മലിനമാക്കപ്പെട്ട 15 ഏക്കര്‍ പാടശേഖരത്തിലാണ് പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടുകൂടി നെല്‍കൃഷി ഇറക്കിയത്. കൃഷിവകുപ്പിന്‍െറ ആത്മ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറു മുതല്‍ ഏഴ് ടണ്‍ വരെ വിളവാണ് ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് പ്രതീക്ഷിക്കുന്നത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുളള വിള പരിപാലന മുറകള്‍ അവലംബിച്ചതാണ് ഈ വിളവര്‍ധനയുടെ കാരണമെന്ന് കൃഷി ഓഫിസര്‍ ജോണ്‍ ഷെറി പറഞ്ഞു. നെല്ല് കാലടിയിലെ സ്വകാര്യമില്ല് വാടകക്കെടുത്ത് അരിയാക്കി രണ്ടു കിലോ പാക്കറ്റുകളിലാക്കി സബ്സിഡി നിരക്കില്‍ പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലത്തെിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉദയകുമാര്‍ പറഞ്ഞു.നടന്‍ ക്യാപ്റ്റന്‍ രാജു മുഖ്യാതിഥിയായി. രക്ഷാധികാരി അന്‍സാര്‍, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ്, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.ശ്രീദേവി, ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്.പുഷ്പകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.ജലീല്‍, സി.പി. നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ഹാരിസ്, സതീഷ് കുമാര്‍, റംല അമീര്‍, ഫെമിന ഹാരിസ്, നടന്‍ കലാഭവന്‍ നവാസ് എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ ആര്‍മി അംഗങ്ങള്‍, കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.കെ.ശശിധരന്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന അലി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഡെന്നിസ് കൊറയ നന്ദിയും പറഞ്ഞു.
Next Story