Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2017 12:17 PM GMT Updated On
date_range 7 Feb 2017 12:17 PM GMTചെല്ലാനം പള്ളിപ്പെരുന്നാള്‍ സംഭവം: പൊലീസ് വീടുകളില്‍ കയറി അതിക്രമം നടത്തുന്നതായി നാട്ടുകാര്‍
text_fieldsbookmark_border
പള്ളുരുത്തി: ചെല്ലാനം സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിത്തിരുനാള്‍ ദിനത്തില്‍ പൊലീസും നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ടവരുടെ വീടുകളില്‍ പൊലീസ് അതിക്രമം കാട്ടുന്നതായി നാട്ടുകാര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ചെല്ലാനം വാച്ചാക്കല്‍ വാവച്ചന്‍െറ വീടിന്‍െറ വാതില്‍ തകര്‍ത്ത് കയറിയശേഷം അസഭ്യംപറയുകയും വാഷിങ് മെഷീന്‍ തകര്‍ക്കുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. ഇതേവീട്ടിലെതന്നെ പാചക വാതക സിലിണ്ടര്‍ കിണറ്റിലെറിഞ്ഞശേഷം പൊലീസ് ഗുണ്ടകളെ പോലെ പെരുമാറിയെന്നും പറയുന്നു. സ്ത്രീകളോടുപോലും മാന്യമായി പെരുമാറുന്നില്ളെന്നും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിച്ചതായി മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 20നാണ് ഗാനമേളക്കിടയില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കടലിലിറങ്ങി പണിയെടുക്കാന്‍ സാധിക്കുന്നില്ളെന്ന് ജനകീയ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് 13 ന് രാവിലെ കണ്ണമാലി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജനകീയ സമിതി ഭാരവാഹികളായ എല്‍ബ കുരിശിങ്കല്‍, ഷിജി തയ്യില്‍, റിനി തോമസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പൊലീസ് വീടുകളില്‍ കയറി അതിക്രമം നടത്തിയെന്നത് ആരോപണം മാത്രമാണെന്നും വാസ്തവമില്ളെന്നും കണ്ണമാലി എസ്.ഐ ഷൈജു ഇബ്രാഹീം പറഞ്ഞു.
Next Story