Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 5:36 AM GMT Updated On
date_range 31 Dec 2017 5:36 AM GMTമെട്രോ തൂണിൽ കാറിടിച്ച് വീണ്ടും അപകടം; പാണക്കാട് ഹമീദലി തങ്ങളടക്കം രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
മെട്രോ തൂണിൽ കാറിടിച്ച് പാണക്കാട് ഹമീദലി തങ്ങളടക്കം രണ്ടുപേർക്ക് പരിക്ക് ആലുവ: മെട്രോ തൂണിൽ കാറിടിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി തങ്ങളടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച 2.40ഓടെ ദേശീയപാതയിൽ മുട്ടം പള്ളിക്ക് സമീപമാണ് അപകടം. കൊല്ലം ദാറുൽ ജദീദ് വീട്ടിൽ അബ്ദുല്ലയാണ് പരിക്കേറ്റ മറ്റൊരാൾ. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമീദലി തങ്ങളുടെ കൈക്കും അബ്ദുല്ലയുടെ വലത് കാലിനുമാണ് പരിക്കേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. കൊല്ലം സ്വദേശി അജ്മീർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്ന് മുൻവശങ്ങളിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻവശം പൂർണമായും തകർന്നു. കൊല്ലത്ത് സംഘടന പരിപാടിയിൽ പങ്കെടുത്ത് മലപ്പുറത്തേക്ക് പോകെവയാണ് അപകടം. ക്യാപ്ഷൻ ea55 accident ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story