Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 11:05 AM IST Updated On
date_range 28 Dec 2017 11:05 AM ISTസൗജന്യ തൊഴിൽ പരിശീലനവും നിയമന സഹായവും
text_fieldsbookmark_border
മൂവാറ്റുപുഴ: കുടുംബശ്രീ മിഷൻ മുഖേന മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) തൊഴിൽരഹിതരായ 18നും 35നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് നൽകുന്നു. ഡെൻറല്‍ സെറാമിക് അസിസ്റ്റൻറ് (10-ാം ക്ലാസ് ജയം), അക്കൗണ്ട്‌സ് യൂസിങ് ടാലി (പ്ലസ് ടു േകാമേഴ്‌സ്), ഫീല്‍ഡ് ടെക്‌നീഷ്യൻ എ.സി (10-ാം ക്ലാസ് ജയം), ഡാറ്റ എൻട്രി ഓപറേറ്റർ (ബിരുദം), മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ (പ്ലസ് ടു ബയോളജി സയൻസ്), സർവേയർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്‌സ് കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫോൺ: 9947994809, 7907251908. മണ്ഡല മഹോത്സവം സമാപിച്ചു മൂവാറ്റുപുഴ: തോട്ടക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. ക്ഷേത്രം മേൽശാന്തി പ്രകാശൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പതിവുപൂജകൾക്കുപുറമെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, ധാര, ലളിതസഹസ്രനാമ ജപം, ദീപാരാധന, അത്താഴപൂജ, പ്രസാദ വിതരണം, ശാസ്താംപാട്ട്, അന്നദാനം എന്നിവ നടത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് വി.എം. ഉദയകുമാറും സെക്രട്ടറി പി.പി. ബാലകൃഷ്ണനും ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിമ്പോസിയം സംഘടിപ്പിച്ചു മൂവാറ്റുപുഴ: ഇന്ത്യൻ സായുധസേനകളിൽ എൻ.സി.സി കാഡറ്റുകൾക്ക് ലഭിക്കുന്ന തൊഴിൽ സാധ്യതകളെക്കുറിച്ച് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന 18-ാം കേരള ബറ്റാലിയൻ ക്യാമ്പിൽ സിമ്പോസിയം സംഘടിപ്പിച്ചു. സാരഥി സെൻറർ ഡയറക്ടർ റിട്ട. കേണൽ എസ്. വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കമാൻഡൻറ് െലഫ്. കേണൽ എ.പി. രഞ്ജിത്, സാരഥി ചെയർമാൻ അരവിന്ദാക്ഷൻ, സെക്കൻഡ് ഓഫിസർ അനിൽ കെ. നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story