Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മയുടെ...

വീട്ടമ്മയുടെ പെട്ടിക്കട സാമൂഹികവിരുദ്ധർ തീ​െവച്ച്​ നശിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നിർധനയായ വീട്ടമ്മയുടെ ജീവനോപാധിയായ പെട്ടിക്കട സാമൂഹികവിരുദ്ധർ തീെവച്ച് നശിപ്പിച്ചു. പായിപ്ര പഞ്ചായത്ത് ഒാഫിസിന് മുന്നിൽ പ്രവർത്തിക്കുന്ന പേഴക്കാപ്പിള്ളി ചെറുകുന്നേൽ സൽമ ബഷീറി​െൻറ പെട്ടിക്കടക്കാണ് കഴിഞ്ഞരാത്രി തീെവച്ചത്. സന്ധ്യ കഴിയുന്നതോടെ വിജനമാകുന്ന സ്ഥലത്ത് തമ്പടിക്കുന്ന സാമൂഹികവിരുദ്ധ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. സംഘത്തിനെതിരെ നേരേത്ത പഞ്ചായത്ത് കമ്മിറ്റിയടക്കം പരാതിയുമായി രംഗത്തുവെന്നങ്കിലും പൊലീസി​െൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. അസഭ്യവർഷവും അടിപിടിയും പരസ്യ മദ്യപാനവും അരങ്ങേറുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പഞ്ചായത്ത് കമ്മിറ്റിതന്നെ പൊലീസിനെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ കുറെ ദിവസമായി വെല്ലുവിളിയും ഭീഷണിയും രൂക്ഷമായി. ഇതിനിടെയാണ് കടക്ക് തീയിട്ടത്. പഞ്ചായത്ത് ഒാഫിസും വില്ലേജ് ഒാഫിസുമടക്കം പത്തോളം സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന വിശാലമായ വളപ്പിന് സമീപത്തെ പെട്ടിക്കടയിൽനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തി​െൻറ ജീവനോപാധി. സർക്കാർ ഒാഫിസുകളുമായി ബന്ധപ്പെട്ട ഫോറങ്ങളടക്കം വിൽപന നടത്തിയായിരുന്നു കുടുംബം ജീവിച്ചിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story