Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:44 AM GMT Updated On
date_range 2017-12-23T11:14:56+05:30വർഗീയകക്ഷികൾക്ക് കടന്നുവരാൻ ഇടതുപക്ഷ മുന്നണി വഴിയമ്പലമല്ല ^പന്ന്യൻ രവീന്ദ്രൻ
text_fieldsവർഗീയകക്ഷികൾക്ക് കടന്നുവരാൻ ഇടതുപക്ഷ മുന്നണി വഴിയമ്പലമല്ല -പന്ന്യൻ രവീന്ദ്രൻ മാവേലിക്കര: വർഗീയകക്ഷികൾ കടന്നുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി വഴിയമ്പലമല്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ വെട്ടിയാർ ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി മാങ്കാംകുഴിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ അനിൽ വിളയിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ.എസ്. രവി, സോളമൻ, പി. ഷാജഹാൻ, സിയാദ് ഹുസൈൻ, സതീഷ് ചന്ദ്രബാബു, കെ. ശിവദാസൻ, ടി. ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു. ക്രിസ്മസ്-നവവത്സര ആഘോഷം മാവേലിക്കര: മറ്റം സെൻറ് ജോണ്‍സ് നഴ്‌സറി ആൻഡ് പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിെൻറ ക്രിസ്മസ്-നവവത്സര ആഘോഷം സെൻറ് ജോണ്‍സ് വലിയപള്ളി വികാരി മാത്യു വി. തോമസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ബിജു ചെട്ടികുളങ്ങര അധ്യക്ഷത വഹിച്ചു. വെന്നിയില്‍ പ്രഫ. സോമശേഖര പിള്ള സന്ദേശം നല്‍കി. സഹ വികാരി ജോണ്‍ എ. ജോണ്‍ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് ടി.കെ. വിജയന്‍, സ്റ്റാഫ് സെക്രട്ടറി കുസുമം ജോസഫ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഏലിയാമ്മ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ നഗരചത്വരം: ആലപ്പി യുവധാര ആർട്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷവും റഫി നൈറ്റും. ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി -വൈകു. 5.00 ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ട്: കാർഷിക വ്യവസായിക പ്രദർശനം -രാവിലെ 10.00, സ്റ്റാർസ് ഒാഫ് കിഡ്സ് ഷോ -വൈകു. 6.30, നൃത്തസന്ധ്യ -7.30 ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്: യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് -രാവിലെ 9.30 ആലപ്പുഴ വാടക്കൽ പതിയാംകുളങ്ങര ശ്രീഭഗവതി ക്ഷേത്രം: സപ്താഹയജ്ഞം. ഭാഗവതപാരായണം -രാവിലെ 7.00, ഗോവിന്ദപട്ടാഭിഷേകം -10.30, പ്രഭാഷണം -വൈകു. 7.00 ആലപ്പുഴ ഹോട്ടൽ റോയൽ പാർക്ക്: വ്യവസായസംരംഭകരുടെ ഭക്ഷ്യസംസ്കരണ ടെക്നോളജി ക്ലിനിക് -രാവിലെ 10.00 പുന്നപ്ര മഡോണ ചർച്ച്: ക്രിസ്മസ് കനിവ് -വൈകു. 4.00 ചേർത്തല എസ്.എൽ പുരം കുറ്റിക്കാട്ട് നാഗക്ഷേത്രം: കളമെഴുത്തും പാട്ടും -രാവിലെ 9.00 മാന്നാർ ബുധനൂർ കലാപോഷിണി വായനശാല അങ്കണം: വനിതവേദി ഉദ്ഘാടനം -ഉച്ച 2.00 മാന്നാർ ആലുംമൂട് ജങ്ഷനുസമീപം: മണ്ഡല മകരവിളക്ക് മഹോത്സവം. ഭാഗവത പാരായണം -രാവിലെ 8.00, ദീപക്കാഴ്ച -വൈകു. 7.00, അയ്യപ്പ സന്ദേശ സമ്മേളനം -7.30, ആഴിപൂജ -രാത്രി 9.00
Next Story