Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:44 AM GMT Updated On
date_range 23 Dec 2017 5:44 AM GMTപത്രവാര്‍ത്തകള്‍ കൊണ്ടുള്ള ക്രിസ്മസ് നക്ഷത്രം ശ്രദ്ധേയമായി
text_fieldsbookmark_border
മാവേലിക്കര: പത്രവാര്‍ത്തകള്‍ കൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി കാഴ്ചക്കാരെ വിസ്മയിപ്പിച്ച് മാവേലിക്കര സ്വദേശി. ഗാന്ധി ശില്പിയും പ്രചാരകനുമായ ബിജുവില്ലയില്‍ ബിജു ജോസഫാണ് തന്നെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ശേഖരിച്ച് 11 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം നിർമിച്ചത്. മഹാത്മാഗാന്ധിയുടെ നൂറിനടുത്ത് പ്രതിമകള്‍ സൗജന്യമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്കയിലും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബിജുവിനെക്കുറിച്ച് വന്ന മലയാളം, തമിഴ്, ഇംഗ്ലീഷ്, മറാത്തി, വിദേശ പ്രസിദ്ധീകരണങ്ങള്‍ ഉൾപ്പെടെ എഴുനൂറോളം വാര്‍ത്തകള്‍ ചേര്‍ത്തിണക്കിയാണ് നക്ഷത്രം നിര്‍മിച്ചത്. മള്‍ട്ടിവുഡ്, കാന്‍വാസില്‍ പ്രിൻറ് ചെയ്ത വാര്‍ത്തകള്‍ എന്നിവയാണ് നക്ഷത്രത്തിെൻറ നിര്‍മാണ വസ്തുക്കള്‍. മാവേലിക്കര കോടതി റോഡിലെ അമല ഇൻറീരിയേഴ്സ് ഓഫിസിന് മുന്നിലാണ് നക്ഷത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story