Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:44 AM GMT Updated On
date_range 2017-12-23T11:14:56+05:30ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
text_fieldsചാരുംമൂട്: മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. സമീപകാലത്ത് നടന്ന പല മോഷണങ്ങളിലും ആക്രമണങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് വ്യക്തമായതോടെയാണ് വിവരശേഖരണം തുടങ്ങിയത്. സ്റ്റേഷൻ പരിധിയിൽ മൂവായിരത്തിനുമേൽ തൊഴിലാളികളുെണ്ടന്നാണ് കണക്ക്. എന്നാൽ, ഇവരെ സംബന്ധിച്ച ആധികാരിക രേഖ ലഭ്യമല്ല. വിവരശേഖരണത്തിലൂടെ ഇവരിൽ ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്താൻ സഹായിക്കുമെന്നാണ് പൊലീസ് നിഗമനം. കോൺട്രാക്ടർമാർ, വ്യാപാര സ്ഥാപന നടത്തിപ്പുകാർ, ഹോട്ടലുകാർ എന്നിവർ ഇവരെ ജോലിക്ക് നിർത്തിയിട്ടുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം നൽകണമെന്ന് ഹൗസ് ഓഫിസർ വി. ബിജു അറിയിച്ചു. ഓണാട്ടുകര കാർഷികോത്സവം ഇന്ന് സമാപിക്കും ചാരുംമൂട്: ചാരുമൂട്ടിൽ നടന്നുവരുന്ന ഓണാട്ടുകര കാർഷികോത്സവം ശനിയാഴ്ച സമാപിക്കും. വൈകുന്നേരം 3.-30ന് സമാപന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദർശനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവും ക്ഷീരകർഷക സംഗമം പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയനും ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ എം.ബി. സുഭാഷ് ക്ഷീരകർഷകർക്ക് ക്ലാസെടുത്തു. നസീം ടി. ഹനീഫ്, എം. ഷിബാന, കെ. രാധാകൃഷ്ണനുണ്ണിത്താൻ, എൻ. വാസുദേവൻ, ബി. രാമചന്ദ്രൻ പിള്ള, എസ്.എം. ലാൽ എന്നിവർ സംസാരിച്ചു. ജൈവകൃഷിയിലൂടെ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം കൂട്ടണം -മന്ത്രി പി. തിലോത്തമൻ ചാരുംമൂട്: ജൈവകൃഷിയിലൂടെ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം കൂട്ടണമെന്ന് മന്ത്രി പി. തിലോത്തമൻ. ഓണാട്ടുകര കാർഷികോത്സവത്തിൽ ഭക്ഷ്യമേളയും പ്രദർശന മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എസ്. സുജാത അധ്യക്ഷത വഹിച്ചു. 'ഓണാട്ടുകരയിലെ ഭക്ഷ്യശീലങ്ങൾ' വിഷയത്തിൽ ആകാശവാണി പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര ക്ലാസെടുത്തു. ചുനക്കര ജനാർദനൻ നായർ, രമ ഉണ്ണികൃഷ്ണൻ, ഗീത മധു, എ. സുൽഫിക്കർ, നളിനി ദേവദാസ്, ആർ. അജയകുമാർ എന്നിവർ സംസാരിച്ചു.
Next Story