Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ്​ വീണ്ടും...

പുതുവൈപ്പ്​ വീണ്ടും സമരച്ചൂടിലേക്ക്​

text_fields
bookmark_border
കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷ​െൻറ (െഎ.ഒ.സി) നിർദിഷ്ട എൽ.പി.ജി പ്ലാൻറ് ടെർമിനലി​െൻറ നിർമാണം നിർത്താൻ നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ചെന്നൈ ഹരിത ട്രൈബ്യൂണൽ തള്ളിയത് തീരദേശവാസികളിൽ വീണ്ടും ആശങ്ക ഉണർത്തുന്നു. നിർമാണം തുടരുമെന്ന് െഎ.ഒ.സിയും എന്തുവിലകൊടുത്തും തടയുമെന്ന് നാട്ടുകാരും പ്രഖ്യാപിച്ചതോടെ നീങ്ങുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്ലാൻറി​െൻറ നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എട്ടുവർഷമായി സമരരംഗത്തുള്ള പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ വിരുദ്ധ സമരസമിതിക്ക് തിരിച്ചടിയാണ് ട്രൈബ്യൂണൽ വിധി. പദ്ധതിപ്രദേശത്തി​െൻറ കവാടത്തിൽ ഫെബ്രുവരി 16 മുതൽ ഇവർ നടത്തുന്ന ഉപരോധസമരം തുടരുകയാണ്. 11 കിലോമീറ്റർ വിസ്തൃതിയിലായി ആറായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ 15,450 ടൺ ശേഷിയുള്ള എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രമാണ് സ്ഥാപിക്കുന്നത്. ജനവാസകേന്ദ്രത്തിൽനിന്ന് 30 മീറ്റർ മാത്രം ദൂരത്ത് ഇത്രയധികം എൽ.പി.ജി സംഭരിക്കുന്നത് ദുരന്തങ്ങൾക്ക് വഴിവെക്കും. ഇത്രയും എൽ.പി.ജി ദിവസവും 500ലധികം ബുള്ളറ്റ് ടാങ്കുകളിൽ നിറക്കുേമ്പാൾ ചോരുന്ന വാതകത്തിലെ മെർക്യാപ്റ്റൻ എന്ന വിഷവസ്തു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ജലജീവികളുടെ വംശനാശത്തിനും കാരണമാകും എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന പ്രധാന ആശങ്കകൾ. നിർമാണപ്രവർത്തനങ്ങൾ നേരേത്ത ഹരിത ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞിരുന്നു. പിന്നീട് െഎ.ഒ.സി ഹൈകോടതിയിൽനിന്ന് നിർമാണാനുമതി നേടിയെങ്കിലും സമരവേലിയേറ്റത്തിൽ തടസ്സപ്പെട്ടു. ജൂണിൽ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും പൊലീസ് തല്ലിച്ചതച്ചത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. തുടർന്ന്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിഷയം പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ ഡോ. എൻ. പൂർണചന്ദ്ര റാവു അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിക്കാനും അതുവരെ നിർമാണം നിർത്താനും തീരുമാനിച്ചു. സമീപവാസികളായ കെ.യു. രാധാകൃഷ്ണൻ, കെ.എസ്. മുരളി എന്നിവരാണ് പദ്ധതിക്കെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച ചട്ടങ്ങൾ െഎ.ഒ.സി പൂർണമായി പാലിച്ചില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെയും കണ്ടെത്തൽ. പ്രദേശവാസികളുടെ ആശങ്ക ന്യായമാണെന്നും ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ട്രൈബ്യൂണലിൽ െഎ.ഒ.സിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് സർക്കാർ വഞ്ചിെച്ചന്നാണ് സമരസമിതിയുടെ ആരോപണം. െഎ.ഒ.സിയുടെ പരാതിയെ തുടർന്ന് രമ സ്മൃതിയെ സർക്കാറി​െൻറ സ്പെഷൽ പ്ലീഡർ സ്ഥാനത്തുനിന്ന് മാറ്റിയത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പിന്നോട്ടില്ല- -സമരസമിതി കൊച്ചി: പുതുവൈപ്പിലെ െഎ.ഒ.സി പ്ലാൻറ് നിർമാണം എന്നെന്നേക്കുമായി ഉപേക്ഷിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി ചെയർമാൻ ജയഘോഷ് പറഞ്ഞു. തീരദേശ നിയന്ത്രണ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾമാത്രം പരിഗണിച്ചുള്ളതാണ് ഹരിത ട്രൈബ്യൂണൽ വിധി. തങ്ങൾ ഉന്നയിക്കുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പദ്ധതിയുടെ ഗുരുതര ആഘാതങ്ങൾ സർക്കാർ നിയോഗിച്ച സമിതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലപാടിൽനിന്ന് സർക്കാർ പിന്നാക്കം പോയത് ദൗർഭാഗ്യകരമാണ്. ഉപരോധസമരം കൂടുതൽ ശക്തമായി തുടരും. പദ്ധതി പുതുവൈപ്പിൽ വേണ്ടെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ജയഘോഷ് പറഞ്ഞു. സുരക്ഷ കണക്കിലെടുക്കാതെ നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള നിർമാണം നിർത്തണമെന്നാവശ്യപ്പെട്ടാണ് ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ കെ.എസ്. മുരളി പറഞ്ഞു. സർക്കാർ െഎ.ഒ.സിയുമായി ഒത്തുകളിക്കുകയായിരുന്നു. അപ്പീൽ നൽകുന്നതിനെക്കുറിച്ച് വിധിപ്പകർപ്പ് കിട്ടിയ ശേഷം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story