Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:11 AM IST Updated On
date_range 21 Dec 2017 11:11 AM ISTഅമ്പലപ്പുഴ ക്ഷേത്രത്തിൽ മേളാർച്ചനയുമായി ബഹ്റൈൻ സോപാന വാദ്യകല സംഘം
text_fieldsbookmark_border
അമ്പലപ്പുഴ: ബഹ്റൈൻ സോപാന വാദ്യകല സംഘം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേളാർച്ചനക്ക് എത്തി. കന്യാകുമാരി മുതൽ കൈലാസം വരെ നടത്തുന്ന ഭാരത മേളാർച്ചന യാത്രയുടെ ഭാഗമായാണ് സംഘം എത്തിയത്. ഗുരു സന്തോഷ് കൈലാസിെൻറ നേതൃത്വത്തിൽ 100 പേരടങ്ങുന്ന കലാകാരന്മാരാണ് ചെണ്ടമേളവും വാദ്യമേളവും അവതരിപ്പിച്ചത്. ഇത് ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. കേരളത്തിലെ 14 ജില്ലയിലെയും പ്രധാന ക്ഷേത്രങ്ങളിൽ സംഘം പരിപാടികൾ അവതരിപ്പിക്കും. കന്യാകുമാരി വിവേകാനന്ദ ക്ഷേത്രത്തിൽനിന്നാണ് സംഘം യാത്ര ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ചെണ്ടമേളവും വാദ്യമേളവും അവതരിപ്പിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ സംഘം സന്ദർശിക്കും. കലാ സൗരത്രിക പുരസ്കാരം മദ്ദള കലാകാരൻ സദാനന്ദ മാരാർക്ക് സമർപ്പിക്കും. അമ്പലപ്പുഴ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരും സംഘത്തിന് സ്വീകരണം നൽകി. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഗൗരീശങ്കര്‍ പൂച്ചാക്കല്‍: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് പാണാവള്ളി ഗോപീനിവാസില്‍ ഗൗരീശങ്കര്‍. പാണാവള്ളി എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. നാഷനല്‍ സര്‍വിസ് സ്കീമിെൻറ മികച്ച വളൻറിയറാണ് ഗൗരീശങ്കറെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍. അനില, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. സിന്ധു എന്നിവര്‍ പറഞ്ഞു. ജനുവരി 26ന് നടക്കുന്ന പരേഡിലും ഒന്നുമുതല്‍ 30വരെ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിലും പങ്കെടുക്കാനാണ് ക്ഷണം. കേരളത്തിലെ സ്‌കൂളുകളില്‍നിന്ന് ആകെ രണ്ടുപേര്‍ക്കാണ് ക്ഷണം. ഓമനക്കുട്ടെൻറയും ബിന്ദുവിെൻറയും മകനാണ്. അക്ഷയസംരംഭകർക്ക് പരിശീലനം ആലപ്പുഴ: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ ശാക്തീകരണ കാമ്പയിെൻറ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി. കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സേവനങ്ങൾ സംബന്ധിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക് ആലപ്പുഴ റീജനൽ മാനേജർ വി. മുരളി, അസി. മാനേജർ അനീഷ്, ഇ-ഗേവണൻസ് സംബന്ധിച്ച് ജില്ല േപ്രാജക്ട് മാനേജർ ബെറിൽ തോമസ് എന്നിവർ ക്ലാസെടുത്തു. ഇന്ദിരഗാന്ധി ഓപൺ സർവകലാശാല പ്രവേശനത്തിനുള്ള ഓൺലൈൻ പോർട്ടൽ പരിശീലനവും അക്ഷയ സംരംഭകർക്ക് നൽകി. വിദ്യാർഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാം. പരിശീലനത്തിന് കൊച്ചി റീജനൽ അസി. ഡയറക്ടർ ഡോ. വിജയരാഘവൻ, സെക്ഷൻ ഓഫിസർ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story