Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:08 AM IST Updated On
date_range 21 Dec 2017 11:08 AM ISTഅപകടങ്ങൾ തുടർക്കഥ: റോഡ് സുരക്ഷ ഓഡിറ്റ് റിപ്പോർട്ട് കടലാസിലൊതുങ്ങി
text_fieldsbookmark_border
ഒന്നര വർഷം മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത് മൂവാറ്റുപുഴ: എം.സി റോഡിലടക്കം അപകടങ്ങൾ തുടർക്കഥയായി നിരവധി ജീവനുകൾ പൊലിയുമ്പോഴും ഒന്നര വർഷം മുമ്പ് തയാറാക്കിയ റോഡ് സുരക്ഷ ഓഡിറ്റ് റിപ്പോർട്ട് കടലാസിലൊതുങ്ങി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപയുടെ കർമ പദ്ധതി തയാറാക്കി മോട്ടോർ വാഹന വകുപ്പ് കലക്ടർക്ക് നൽകി ഒന്നര വർഷം പിന്നിടുമ്പോഴും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഗരത്തിലെ പ്രധാന പാതകളായ എം.സി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും തൊടുപുഴ റോഡിലും അപകടങ്ങളും മരണങ്ങളും നിത്യസംഭവമാണ്. കെ.എസ്.ടി.പിയുടെ അങ്കമാലി--മൂവാറ്റുപുഴ-തൊടുപുഴ റോഡ് വികസനം പൂർത്തിയായ 2006നുശേഷം റോഡിലുണ്ടായ അപകടങ്ങൾക്ക് കൈയും കണക്കുമില്ല. മൂവാറ്റുപുഴ, കല്ലൂർക്കാട് സർക്കിൾ പരിധികളിലായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ അപകടത്തിൽ പൊലിഞ്ഞത് 65ഓളം പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അപകടത്തിൽപെട്ട് ശരീരം തളർന്നുപോയവരുടെയും അംഗഭംഗം വന്നവരുടെയും എണ്ണം ഇരുന്നൂറിലധികമുണ്ട്. അപകടങ്ങൾ വർധിച്ചതോടെ ജനരോഷം ശക്തമാകുകയും റോഡ് ഉപരോധമടക്കമുളള സമരങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോഴാണ് സുരക്ഷ ഓഡിറ്റ് നടത്താൻ തീരുമാനമായത്. ഇതനുസരിച്ച് മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, പൊതുമാരമത്ത് വകുപ്പ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിൽ റോഡുകളിലെ അപകട മേഖലകൾ പരിശോധിച്ച് പരിഹാരം നിർദേശിക്കാൻ തീരുമാനമായി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്. എം.സി റോഡിലും ദേശീയപാതയിലുമുള്ള കൊടുംവളവുകളിൽ ഹമ്പുകൾ സ്ഥാപിക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും ആവശ്യമായ ഇടങ്ങളിൽ സിഗ്്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. റോഡിൽ അപകടങ്ങൾ വിളിച്ചുവരുത്തുന്ന ൈകയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും റോഡിലേക്ക് കയറിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കണമെന്നും താഴ്ന്ന് കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റണമെന്നും ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തേണ്ട സ്ഥലങ്ങളും റിപ്പോർട്ടിൽ വിശദമായി വിവരിക്കുന്നുണ്ട്. ഈ റിപ്പോർട്ടാണ് നടപ്പാക്കാതെ പൊടിപിടിച്ച് കലക്ടറേറ്റിൽ കിടക്കുന്നത്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും മദ്യപിച്ചുള്ള ഡ്രൈവിങ്ങും തടിലോറികളുടെയും ടിപ്പർ ലോറികളുെടയും പരക്കംപാച്ചിലും റോഡ് ൈകയേറ്റവുമൊക്കെയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story