Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ചാമ്പ്യന്‍ഷിപ്

ജില്ല ചാമ്പ്യന്‍ഷിപ്

text_fields
bookmark_border
കൊച്ചി: സംസ്ഥാന ഇൻറര്‍സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ല ചാമ്പ്യൻഷിപ് ജനുവരി 10ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനുള്ള ജില്ല ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്ന് െതരഞ്ഞെടുക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വി.എ. സക്കീര്‍ ഹുസൈന്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഇൻറര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ് ജനുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ജില്ല ഇൻറര്‍സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 14, 17 വിഭാഗങ്ങളിലാണ് മത്സരം. 100, 200, 400, 800, 1500, 3000 മീറ്റര്‍, ഷോട്ട്പുട്ട്, ലോങ്ജംപ്, ഹൈജംപ്, 4x100, 4x400 മീറ്റര്‍ റിലേ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഒരിനത്തില്‍ സ്‌കൂളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കായികതാരങ്ങള്‍ക്ക് പങ്കെടുക്കാം. ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി എട്ടിനകം inschoolekm@gmail.com മെയിലില്‍ എന്‍ട്രി സമര്‍പ്പിക്കണം. മത്സരങ്ങളുടെ നടത്തിപ്പിന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ചെയര്‍മാനും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കണ്‍വീനറുമായ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. ജില്ല സ്‌പോര്‍ട്‌സ് ഓഫിസര്‍ ജെ.ആര്‍. രാജേഷ്, മാനേജ്‌മ​െൻറ് സ്‌കൂള്‍ പ്രതിനിധി മനോജ്, എന്‍.എന്‍. ആനന്ദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story