Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 5:35 AM GMT Updated On
date_range 21 Dec 2017 5:35 AM GMTഞാറക്കലിൽ യുവാക്കൾക്ക് അജ്ഞാതരുടെ മർദനം
text_fieldsbookmark_border
വൈപ്പിന്‍: ഞാറക്കലിലെ സ്വകാര്യ സ്കൂളില്‍ വാര്‍ഷികാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പൂര്‍വ വിദ്യാര്‍ഥിക്കും സുഹൃത്തിനും അജ്ഞാതരുടെ മർദനം. ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ പുത്തന്‍വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍ (18) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ഞാറക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി വീട്ടിലേക്ക് മടങ്ങവെ പെരുമ്പിള്ളിയില്‍ വെച്ചായിരുന്നു സംഭവം. 15ഓളം പേരുള്ള സംഘത്തിലെ മൂന്നുപേരാണ് മർദിച്ചതെന്ന് ഇവര്‍ പറഞ്ഞു. വളഞ്ഞ് കണ്ണില്‍ മണ്ണുവാരിയിട്ടശേഷം മര്‍ദിക്കുകയായിരുെന്നന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മാര്ഷലിെൻറ തലക്ക് നാല് തുന്നലുണ്ട്. പുറത്തും മുറിവുണ്ട്. ആൽഫ്രഡിെൻറ വലതുകൈ ഒടിഞ്ഞു. ഞാറക്കല്‍ പൊലീസില്‍ പരാതി നല്കി. പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച: ബംഗാളി യുവാവിനെ നാട്ടുകാര്‍ പിടികൂടി വൈപ്പിന്‍: നായരമ്പലത്ത് ഉച്ചസമയത്ത് വീട്ടില്‍കയറി മോഷണം നടത്തവെ ബംഗാളി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കൊല്‍ക്കത്ത സ്വദേശി റൂബന്‍ (21) ആണ് പിടിയിലായത്. നെടുങ്ങാട് ഓളിപ്പറമ്പില്‍ കൃഷ്ണെൻറ വീട്ടിലായിരുന്നു മോഷണം. വീടിനകത്ത് കയറിയ ഇയാള്‍ അലമാര തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട് തപ്പുകയായിരുന്നു. ഇതിനിടെ എത്തിയ ഗൃഹനാഥെൻറ മകളെ കണ്ട യുവാവ് പുറത്തേക്ക് ഓടി. യുവതി ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഞാറക്കല്‍ പൊലീസില്‍ ഏല്പിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story