Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 11:08 AM IST Updated On
date_range 20 Dec 2017 11:08 AM ISTനഗര ശുചീകരണത്തില്‍ വ്യാപൃതരായി കുടുംബശ്രീയുടെ വനിത കൂട്ടായ്മ
text_fieldsbookmark_border
ആലപ്പുഴ: നഗരശുചീകരണം ഏറ്റെടുത്ത് ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ. നഗരത്തിലെ പൊതുസ്ഥലങ്ങള്‍, ബീച്ച്, കനാലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ അമ്പതോളം വനിത പ്രവർത്തകരെയാണ് കുടുംബശ്രീ മിഷനും ഡി.ടി.പി.സിയും നിയമിച്ചിരിക്കുന്നത്. 12 വര്‍ഷമായി വിവിധ യൂനിറ്റ് തിരിഞ്ഞാണ് ഇവര്‍ ജോലി ചെയ്യുന്നത്. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ്, ബീച്ച്, പുന്നമട ഫിനിഷിങ് പോയൻറ്, മുപ്പാലം, കണ്ണന്‍വര്‍ക്കി പാലം, ശവക്കോട്ട പാലം, വൈ.എം.സി.എ പാലം എന്നിവടങ്ങളിലാണ് ഇവരുടെ സേവനം. വത്സല അശോക്, സോണിയ ലോറന്‍സ്, സന്ധ്യ അനില്‍കുമാര്‍, നിഷ ബാബു, ഗീത സാബു, അനുരാധ, ജയകുമാരി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലി ഉച്ചക്ക് 12 വരെ നീളും. ജില്ല കുടുംബശ്രീ മിഷനാണ് ഇവര്‍ക്ക് സഹായം നൽകുന്നത്. വേതനത്തിൽ ഗണ്യമായ വർധനയും വരുത്തി. ഇവര്‍ പ്രവര്‍ത്തിക്കുന്ന വിവിധ എ.ഡി.എസുകളിലേക്ക് റിവോള്‍വിങ് ഫണ്ട്, അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള മാറ്റ്ച്ചിങ് ഗ്രാൻറ്, ഇൻററസ്റ്റ് സബ്‌സിഡി ഫണ്ട്, വായ്പ, ഭവന നിർമാണ സഹായം തുടങ്ങിയവ കുടുംബശ്രീ മിഷനില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് ഭവന നിർമാണത്തിന് ഫണ്ടും കുടുംബശ്രീ മിഷനില്‍നിന്ന് നല്‍കിവരുന്നു. വിവിധ യൂനിറ്റിലെ തൊഴിലാളികളുടെ ജോലിഭാരം കുറക്കാൻ ഓരോ വ്യക്തിക്കും കൃത്യമായി സ്ഥലം നിർണയിച്ചുനല്‍കാന്‍ ജില്ല കുടുംബശ്രീ മിഷനും ഡി.ടി.പി.സിയും തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റത്തിനെതിരെ ജനപക്ഷം കലക്ടറേറ്റ് ധർണ ഇന്ന് ആലപ്പുഴ: രൂക്ഷ വിലക്കയറ്റത്തിന് പരിഹാരം കണ്ടെത്തുക, മാവേലി-സപ്ലൈകോ ഡിപ്പോ വഴി നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുക, ക്രിസ്മസ് പ്രമാണിച്ച് നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ജനപക്ഷം ബുധനാഴ്ച കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. രാവിലെ 11ന് സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരൻ പിള്ള ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിക്കും. ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ഉജ്ജ്വലബാല്യം പുരസ്കാരത്തിന് വനിത-ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ ഏതെങ്കിലും മേഖലയിൽ അസാധാരണ കഴിവുള്ള കുട്ടികളെയാണ് പരിഗണിക്കുക. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 26 വരെ സ്വീകരിക്കും. 25,000 രൂപയും സർട്ടിഫിക്കറ്റും േട്രാഫിയും അടങ്ങുന്നതാണ് പുരസ്കാരം. ഫോൺ: 0477 2241644.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story