Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 11:08 AM IST Updated On
date_range 20 Dec 2017 11:08 AM ISTഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; രക്ഷകരായി നാട്ടുകാർ
text_fieldsbookmark_border
ആലപ്പുഴ-: വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർേഫാഴ്സ് എത്തുന്നതിനുമുമ്പ് നാട്ടുകാർ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണാട്ട് വേലിക്കകത്ത് ഗംഗമ്മയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. മോട്ടോർ ഓൺ ചെയ്ത് വീട്ടിനുള്ളിലേക്ക് വെള്ളം ഒഴിച്ചു. ഫയർഫോഴ്സ് എത്തുംമുമ്പ് തീയണക്കൽ ശ്രമം വിജയിച്ചു. തുടർന്ന് ലീഡിങ് ഫയർമാൻ മുഹമ്മദ് താഹയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സിലിണ്ടർ പരിശോധിച്ചു. തൊട്ടടുത്ത വിറകടുപ്പിൽനിന്നാണ് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റൗവുമായി ബന്ധിപ്പിച്ചിരുന്ന ട്യൂബും െറഗുലേറ്ററും പൂർണമായി ഉരുകി. സിലിണ്ടറിന് മുകളിൽ വെച്ചിരുന്ന വെജിറ്റബിൾ കട്ടിങ് ബോർഡും കത്തി. അടുക്കളയിൽ മറ്റൊരു സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും നാട്ടുകാർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ അപകടം ഒഴിവായി. റിപ്പിൾ ടീ സ്കൈലാർക് ട്വൻറി-20 ക്രിക്കറ്റ് ടൂർണമെൻറ് ആലപ്പുഴ: റിപ്പിൾ ടീ സ്കൈലാർക് ട്വൻറി-20 ക്രിക്കറ്റ് ടൂർണമെൻറ് ബുധനാഴ്ച എസ്.ഡി കോളജ് ഗ്രൗണ്ടിൽ തുടങ്ങും. ജില്ല ക്രിക്കറ്റ് അസോസിയേഷൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലെ പ്രമുഖ എട്ട് ടീമുകൾ ആദ്യപാദ മത്സരത്തിൽ പങ്കെടുക്കും. രണ്ടാംപാദ മത്സരത്തിൽ കേരളത്തിലെ പ്രശസ്തരായ 14 ടീമുകൾ ഏറ്റുമുട്ടും. കേരളത്തിലെ പ്രമുഖ രഞ്ജി താരങ്ങളും ഐ.പി.എൽ താരങ്ങളും വിവിധ ടീമുകൾക്കുവേണ്ടി അണിനിരക്കും. ദിവസം രണ്ട് വീതം 22 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനൽ ജനുവരി ഏഴിന്. ആലപ്പുഴ യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബും ഇംപീരിയൽ കിച്ചൻ യോർക്ക് ഷെയറും തമ്മിലാണ് ഉദ്ഘാടന മത്സരം. റിപ്പിൾ ടീ മാർക്കറ്റിങ് ഡെപ്യൂട്ടി ജനറൽ മാനേജർ രമേശ് മേനോൻ ഉദ്ഘാടനം ചെയ്യും. സുധാകരെൻറ വീട്ടിലേക്കുള്ള മാർച്ച് ദുരുപദിഷ്ടം -സി.പി.എം ആലപ്പുഴ: നിയമം നടപ്പാക്കിയതിെൻറ പേരിൽ മന്ത്രി ജി. സുധാകരനെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കാനും അദ്ദേഹത്തിെൻറ വസതിയിലേക്ക് മാർച്ച് നടത്താനുമുള്ള യു.ഡി.എഫ് നീക്കം ദുരുപദിഷ്ടവും രാഷ്ട്രീയലക്ഷ്യത്തോടെയുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ. ചിറപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വക സ്ഥലം അവരുടെ അനുവാദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം നഗരസഭ ഭാരവാഹികളും ചില യു.ഡി.എഫ് നേതാക്കളും ലേലംചെയ്ത് നൽകിയത് നിയമവിരുദ്ധവും സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലം ലേലംചെയ്ത് നൽകാൻ നഗരസഭക്ക് അവകാശമില്ല. മുമ്പ് അങ്ങനെ ചെയ്തു എന്നതിെൻറ പേരിൽ ഇപ്പോൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്. സർക്കാർ നിർദേശം മറികടന്ന് സ്വന്തക്കാരായ പലർക്കും നഗരസഭ ലേലം ഉറപ്പിച്ചുകൊടുത്തത് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story