Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാ​രൻ...

യാത്രക്കാ​രൻ ട്രാക്കിലിറങ്ങി; ഒരുമണിക്കൂർ മെട്രോ ഒാട്ടം നിലച്ചു

text_fields
bookmark_border
കൊച്ചി: യാത്രക്കാരൻ ട്രാക്കിലേക്ക് ചാടിയിറങ്ങിയതിനെത്തുടർന്ന് പാലാരിവട്ടം-ആലുവ റൂട്ടിൽ കൊച്ചി മെട്രോയുടെ ഒാട്ടം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാേലാടെ പാലാരിവട്ടം സ്റ്റേഷനിലാണ് സംഭവം. മലപ്പുറം തേഞ്ഞിപ്പലം കെ.കെ പീടികയിൽ വീട്ടിൽ അലി അക്ബറാണ് (33) അറസ്റ്റിലായത്. മെട്രോ ട്രെയിനിൽ പാലാരിവട്ടം സ്റ്റേഷനിൽ ഇറങ്ങിയ ഇയാൾ പെെട്ടന്ന് ട്രാക്കിൽ ചാടിയിറങ്ങിയശേഷം ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ ഭാഗത്തേക്ക് നടക്കുകയായിരുന്നു. സുരക്ഷ ജീവനക്കാർ ഉടൻ ട്രാക്കിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. എതിർവശത്തുനിന്ന് പൊലീസ് വരുന്നതുകണ്ട ഇയാൾ പാലാരിവട്ടം സറ്റേഷനിലേക്ക് തിരിച്ചുനടന്നു. മെേട്രാ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൈവശം ടിക്കറ്റ് ഇല്ലായിരുന്നെന്ന് െമട്രോ സ്റ്റേഷൻ കൺട്രോളർ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story