Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂത്താട്ടുകുളത്തെ...

കൂത്താട്ടുകുളത്തെ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക്

text_fields
bookmark_border
കൂത്താട്ടുകുളം: നൂറ്റാണ്ടി​െൻറ ചരിത്രം പേറുന്ന കൂത്താട്ടുകുളത്തെ പൊതുമാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഫയർ സ്റ്റേഷന് സമീപം 27 ലക്ഷം രൂപ മുടക്കി നഗരസഭ ആധുനികരീതിയിൽ പണികഴിപ്പിച്ച കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. അനൂപ് ജേക്കബ് എം.എൽ.എ ബുധനാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിക്കും. ജയന്തി റോഡിൽനിന്ന് മൃഗാശുപത്രി, ഫയർസ്റ്റേഷൻ, കന്നുകാലി ചന്ത, മദ്യവിൽപനശാല എന്നിവിടങ്ങളിലെ വഴിയിലൂടെ വേണം പുതിയ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ. വഴി നീളെ കന്നുകാലികളുെടയും വഴിയോര കച്ചവടക്കാരുെടയും ഇടയിലൂടെ മാർക്കറ്റിലേക്കുള്ള പ്രവേശനം സൗകര്യപ്രദമെല്ലന്ന ആക്ഷേപമുണ്ട്. മാർക്കറ്റിൽ പ്രവേശിക്കുന്നതിന് ഉഴവൂർ തോടിന് സമാന്തരമായി പോകുന്ന ശ്രീധരീയം റോഡിൽനിന്ന് പുതിയ വഴി നിർമിക്കാൻ നഗരസഭ 4,50,000 രൂപ അനുവദിക്കുകയും ഡി.പി.സി അനുവാദം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗം മാർക്കറ്റിലേക്കുള്ള റോഡും പൂർത്തിയാവുമെന്ന് ചെയർമാൻ ബിജു ജോൺ പറഞ്ഞു. നഗരസഭയുടെ മാലിന്യം തള്ളുന്നതും സ്ഥിരം ദുർഗന്ധം വഹിക്കുന്നതുമായ സ്ഥലത്തോടുചേർന്നാണ് പുതിയ പൊതുമാർക്കറ്റും വഴിയും എന്നത് നാട്ടുകാരിൽ അതൃപ്തിയുണ്ടാക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story