Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 5:35 AM GMT Updated On
date_range 2017-12-20T11:05:58+05:30സംവരണ സംരക്ഷണ സദസ്സും രക്തപ്രതിജ്ഞയും സംഘടിപ്പിക്കും
text_fieldsകൊച്ചി: ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള സാമ്പത്തിക സംവരണ നയപ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് ജില്ല കേന്ദ്രങ്ങളിൽ സംവരണ സംരക്ഷണ സദസ്സും രക്തം കൊണ്ട് കൈയ്യൊപ്പ് ചാർത്തി രക്തപ്രതിജ്ഞയും നടത്തുമെന്ന് പട്ടികജാതി-വർഗ സംയുക്ത സമിതി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംവരണമെന്നത് ഏതെങ്കിലുമൊരു ജനവിഭാഗത്തിെൻറ ദാരിദ്ര്യ നിർമാർജനത്തിനുള്ള പരിപാടിയോ തൊഴിൽ ദാന പദ്ധതിയോ അല്ല. ദേവസ്വം ബോർഡ് നിയമനങ്ങളുടെ 90ശതമാനവും കൈയടക്കി െവച്ചിരിക്കുന്നത് മുന്നാക്കക്കാർ തന്നെയാണെന്നും അവർക്ക് പത്ത് ശതമാനം സംവരണം കൂടി ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പട്ടികജാതി-വർഗ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ, ജന.സെക്രട്ടറി െഎ.ബാബുകുന്നത്തൂർ, സെക്രട്ടറി ഡി.സുലഭൻ, കേരള സാംഭവൻ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ എന്നിവർ പെങ്കടുത്തു.
Next Story